ഐസ്‌ക്രീം നിര്‍മ്മാണത്തിന് ശൗചാലയത്തില്‍ ഉപയോഗിക്കുന്ന പൈപ്പ് വെള്ളവും അമോണിയ ചേര്‍ത്ത ഐസും

By Web DeskFirst Published Nov 20, 2017, 5:03 PM IST
Highlights

കാസര്‍കോട്:ശുചി മുറിയില്‍ നിന്നും ഒരുക്കുന്ന ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നത് കക്കൂസില്‍ ഉപയോഗിക്കുന്ന കുഴല്‍കിണര്‍ വെള്ളം. തുരുമ്പ് പിടിച്ച യന്ത്രത്തില്‍ തയാറാക്കുന്ന ഐസ്‌ക്രീമില്‍ മത്സ്യം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്നഅമോണിയം ചേര്‍ത്ത ഐസ് കട്ടയാണ് ഉപയോഗിക്കുന്നത് എന്നുകൂടി അറിയുക. 

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് ആരും കൊതിക്കുന്ന ഐസ് ക്രീമിന് പിറകിലെ രുചിക്കൂട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനങ്ങളിലും ഉന്തു വണ്ടികളിലും ഇതര സംസ്ഥാനക്കാര്‍ നീലേശ്വരം നഗരത്തിലൂടെ മണിയൊച്ച കേള്‍പ്പിച്ച് വില്‍പ്പന നടത്തുന്ന ഐസ്‌ക്രീമാണിത്. 

നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കടിഞ്ഞിമൂലയില്‍ യാതൊരുവിധ ലൈസന്‍സും ഇല്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്. ഇതരസംസ്ഥാനക്കാര്‍  തിങ്ങിപാര്‍ക്കുന്ന കടിഞ്ഞിമൂലയിലെ സ്വകാര്യ കോട്ടേഴ്‌സില്‍ ഒരു ഇടുങ്ങിയ മുറിയിലാണ് ഐസ് ക്രീം ഉണ്ടാക്കിയിരുന്നത്. 

മുറിക്ക് വാതിലോ ജനലോ ഇല്ല. ചിലന്തിവല നിറഞ്ഞ  മുറിയില്‍ ബീഡി കുറ്റികളും മദ്യകുപ്പികളും നിറയെ. ഐസ്‌ക്രീമിന് മനംകുളിര്‍പ്പിക്കുന്ന മണവും നിറവും ഉറപ്പാക്കുന്നതിന് ചേര്‍ക്കുന്ന എസന്‍സ് കാലപ്പഴക്കം ചെന്നതാണ്.. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യാജ ഐസ്‌ക്രീമും നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയിട്ടും പക്ഷേ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല..

click me!