നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആരംഭിച്ചു

Published : Feb 25, 2017, 10:55 AM ISTUpdated : Oct 04, 2018, 11:42 PM IST
നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആരംഭിച്ചു

Synopsis

ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആലുവ സബ്ജയിലില്‍ തുടങ്ങി. ആക്രമിക്കപ്പെട്ട നടി തിരിച്ചറിയല്‍ പരേഡിനായി സബ്ജയിലില്‍ എത്തി. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്.

 പ്രതികളായ മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുന്നത്. നടി ഇവരെ തിരിച്ചറിഞ്ഞാല്‍ അത് കേസില്‍ സുപ്രധാന തെളിവാകും. അതേസമയം അന്വേഷണ സംഘം സുനില്‍കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് എസ്ഐ ഉൾപ്പെടെയുള്ളവരുടെ മദ്യപാനം, മിന്നല്‍ പരിശോധനയില്‍ കുടുങ്ങി; സംഭവം ചേലക്കര സ്റ്റേഷനില്‍
കോളറ ആശയക്കുഴപ്പത്തിൽ സംഭവിച്ചതെന്ത്? വിശദീകരണവുമായി ആരോഗ്യമന്ത്രി; 'പ്രാഥമിക പരിശോധനയിൽ പോസ്റ്റീവായിരുന്നു, പക്ഷേ വിശദ പരിശോധനയിൽ നെഗറ്റീവായി'