കൊല്ലപ്പെട്ടെന്ന്  കരുതി ശവം സംസ്കരിച്ചു; എന്നാല്‍ മരിച്ച യുവതി ജീവനോടെ

Web Desk |  
Published : May 04, 2018, 03:07 PM ISTUpdated : Jun 08, 2018, 05:53 PM IST
കൊല്ലപ്പെട്ടെന്ന്  കരുതി ശവം സംസ്കരിച്ചു; എന്നാല്‍ മരിച്ച യുവതി ജീവനോടെ

Synopsis

കൊല്ലപ്പെട്ടെന്ന് കരുതി ശവസംസ്കാരവും, അന്ത്യ കര്‍മ്മങ്ങളും നടത്തിയ യുവതി രണ്ടാഴ്ചയ്ക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്

നോയ്ഡ: കൊല്ലപ്പെട്ടെന്ന് കരുതി ശവസംസ്കാരവും, അന്ത്യ കര്‍മ്മങ്ങളും നടത്തിയ യുവതി രണ്ടാഴ്ചയ്ക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്.  രാജ്-സര്‍വേശ് സക്‌സേന ദമ്പതികളുടെ എക മകളാണ് നീതു സക്സേന. മൂന്ന് വര്‍ഷം മുന്‍പാണ് രാം ലഖനുമായി നീതുവിന്‍റെ വിവാഹം കഴിഞ്ഞത്. കുറച്ച് മാസങ്ങളായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 23ന് 18 ദിവസമായി കാണിനില്ലെന്ന് പറഞ്ഞ് സക്സേന ദമ്പതികള്‍പോലീസില്‍ പരാതിയുമായി എത്തി.

ഇതിന് പിന്നാലെ നോയ്ഡ പോലീസിന് ഒരു ശവശരീരം കിട്ടി. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്‌സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് നീതുവിന്‍റെ രൂപവുമായി സാമ്യം തോന്നിയ പോലീസ് സക്സേന ദമ്പതികളെ  മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. 

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കേസ് കൊടുത്ത ശേഷമായിരുന്നു അന്ത്യകര്‍മ്മം. ഇതോടെ നീതുവിന്‍റെ ഭര്‍ത്താവിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസും എടുത്തും. ഏപ്രില്‍ 6 ന് രാവിലെ കാണാതായെന്ന് കാണിച്ചായിരുന്നു സര്‍വേശ് പരാതി നല്‍കിയത്. . പോലീസ് നീതുവിന്റെ ഭര്‍ത്തൃപിതാവ് രാം കിഷനെ കസ്റ്റഡിയില്‍ എടുത്തു. രാംലഖന്‍ മുങ്ങി. എന്നാല്‍ ഇയാളെ പോലീസ് പിന്നീട് അറസ്റ്റും ചെയ്തു. ചോദ്യം ചെയ്യലിനിടയില്‍ പോലീസിന് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇരുവര്‍ക്കും കൊലപാതകത്തില്‍ ഒരു പങ്കുമില്ല. 

നീതുവിനെ കാണാതായ ശേഷം തങ്ങളുടെ കടയില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസ് നീതുവിന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ നീതുവിന്‍റെ കുടുംബാംഗങ്ങള്‍ പിടികൂടി. പൂരനോട് ചോദിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു മറുപടി. തുടര്‍ന്ന് പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു.

ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പൂരനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും എറ്റയില്‍ നിന്നും പിടിയിലായപ്പോഴാണ് നീതു ഇയാള്‍ക്കൊപ്പം കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തനിക്കൊപ്പം എറ്റയില്‍ നീതു ഉണ്ടെന്ന് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിനിടയില്‍ നീതു ഭാംഗലിലേക്ക് പോകുകയും അവിടെ നിന്നും പിന്നീട് പോലീസ് പിടിച്ചു കൊണ്ടു പോരുകയും ചെയ്തു. 

ഏപ്രില്‍ 5 ന് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ അന്ന് നീതു വീടു വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പതിവായി കടയില്‍ വന്നിരുന്ന പൂരനോടൊത്തു ജീവിക്കാന്‍ തീരുമാനിച്ച് വീട് വിടുകയുമായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ നിന്നും ഇറങ്ങിയ നീതു നേരെ പോയത് സഹോദരിയെ വിവാഹം കഴിച്ചയച്ചിട്ടുള്ള വീട്ടിലേക്കായിരുന്നു എന്നാണ് നീതു പറയുന്നത്. 

അതേസമയം മറുവശത്ത് സംഭവിച്ചത് വേറെ കഥ. നീതുവിനെ പോലെ തോന്നിച്ച മൃതദേഹത്തില്‍ മുഖം കത്തിക്കരിഞ്ഞതിനാല്‍ നീതുവാണോ അല്ലയോ എന്ന് വ്യക്തമായിരുന്നില്ല. നീതുവിനെ കണ്ടെത്തി എന്ന് വരുത്താനായിരുന്നു പോലീസിന് ധൃതി. തുടര്‍ന്ന് മെയ് 2 ന് വൈകിട്ട് മാതാപിതാക്കള്‍ക്ക് മൃതദേഹം കൈമാറി. മൃതദേഹം മകളുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോന നടത്താന്‍ നീതുവിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞെങ്കിലൂം അവഗണിക്കപ്പെട്ടു. ആധാര്‍ കാര്‍ഡില്‍ വിരലടയാളമുണ്ട് അത് പരിശോധന നടത്താനുള്ള ആവശ്യവും നിഷേധിക്കപ്പെട്ടു. എന്തായാലും മൃതദേഹം ആരുടെതാണ് എന്ന് അറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന സർക്കാർ ഉത്തരവിറക്കി, ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തും
കോഴിക്കോട്ട് സമ്പൂർണ്ണ നിരോധനാജ്ഞയില്ല; നിയന്ത്രണം വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും മാത്രം