ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ട്രയൽ റൺ ഒഴിവാക്കിയേക്കും

By Web TeamFirst Published Aug 1, 2018, 9:05 AM IST
Highlights

മഴ കുറഞ്ഞാൽ ഡാം തുറക്കുന്നത് ഒഴിവാക്കാമെന്ന നിഗമനത്തിൽ ആണ് സർക്കാർ എത്തിയിരിക്കുന്നത്. ജലനിരപ്പ് കുറയ്ക്കാൻ മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉത്പാദാനവും നടക്കുന്നുണ്ട്.

ഇടുക്കി: അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ വേഗത കുറഞ്ഞു.  2395.68 അടിയാണ് നിലവിൽ ജലനിരപ്പ്. മഴ കുറഞ്ഞാൽ ഡാം തുറക്കുന്നത് ഒഴിവാക്കാമെന്ന നിഗമനത്തിൽ ആണ് സർക്കാർ എത്തിയിരിക്കുന്നത്. ജലനിരപ്പ് കുറയ്ക്കാൻ മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉത്പാദാനവും നടക്കുന്നുണ്ട്.

ആശങ്ക കുറയുകയാണ്. ഇപ്പോൾ , മണിക്കൂറിൽ ശരാശരി 0.02 അടി മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. അതായത് പ്രതിദിനവർദ്ധന അരയടി. ഈ സാഹചര്യത്തിലാണ് മഴ കുറഞ്ഞിരുന്നാൽ ഡാം തുറക്കുന്നത് ഒഴിവാക്കാമെന്ന നിഗമനത്തിലാണ് സർക്കാർ എത്തിയിരിക്കുന്നത്. ജലനിരപ്പ് കുറയ്ക്കാൻ മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉത്പാദാനവും നടക്കുന്നുണ്ട്. ഇന്നലെ 15.86 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.

ഡാം തുറക്കേണ്ട സാഹചര്യം വരുന്നില്ലെങ്കിൽ ട്രയൽ റണ്ണും നടത്തേണ്ടെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ട്രയൽ റൺ ഉടൻ നടത്തണമെന്ന് ചെറുതോണിയിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. ട്രയൽ റൺ നടത്തിയാലെ വെള്ളമൊഴുക്കിയാൽ തീരത്തുള്ളവരെ എത്രകണ്ട് ബാധിക്കുമെന്നത് അറിയനാകൂ എന്ന് വ്യാപാരികൾ  പറഞ്ഞു. ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. കൺട്രോൾ റൂം തുറന്ന്  ജില്ല ഭരണകൂടം ജാഗ്രത കർശനമായി തുടരുന്നുണ്ട്. ആവശ്യം വന്നാൽ നാവികസേന, ദുരന്ത നിവാരണ സേന തുടങ്ങിയവരോട് സഹായത്തിനെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.  ഡാം തുറക്കുന്നത് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. 

click me!