ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്

Web Desk |  
Published : Jul 21, 2018, 06:35 AM ISTUpdated : Oct 02, 2018, 04:20 AM IST
ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്

Synopsis

മഴ തുടര്‍ന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു

കട്ടപ്പന: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2382.26 അടി വെള്ളം. ഡാമിലെ അനുവദനീയ ജലനിരപ്പായ 2403 അടിയിലെത്താൻ 21 അടിയുടെ മാത്രം കുറവ്. ഡാമിന്റ് വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. മൂന്നടിയോളം വെള്ളം ദിവസവും അണക്കെട്ടിലേക്ക്  ഒഴുകിയെത്തുന്നു.

ഇതിന് മുമ്പ് രണ്ട് തവണയാണ് ഡാമിന്റ ഷട്ടറുകൾ തുറന്നിട്ടുള്ളത്. 1981ലും 1992ലും. നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഇത്തവണ ഡാം വീണ്ടും തുറക്കേണ്ടി വരും. വൈദ്യുതി ഉൽപാദനം പരമാവധി വര്‍ദ്ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം. ദിനംപ്രതി 5 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്ന ഉൽപാദനം ഇപ്പോൾ 8 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺ​ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ; ബിജെപി അധ്യക്ഷനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു
നിരോധിച്ച നോട്ടുകളുടെ കൂമ്പാരം! ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ ഇക്കുറിയും പതിവ് തെറ്റിയില്ല; ആകെ കിട്ടിയത് 66 എണ്ണം