വഴിമുട്ടി കുട്ടനാട്ടുകാര്‍ : ബോട്ടിനായി കാത്തിരിപ്പ്

Web Desk |  
Published : Jul 21, 2018, 06:26 AM ISTUpdated : Oct 02, 2018, 04:23 AM IST
വഴിമുട്ടി കുട്ടനാട്ടുകാര്‍ : ബോട്ടിനായി കാത്തിരിപ്പ്

Synopsis

പലചരക്ക് സാധനങ്ങളെത്തിക്കാൻ ബുദ്ധിമുട്ട് തിങ്ങി നിറഞ്ഞ് യാത്ര എ സി റോഡിൽ വെള്ളം കയറി കൂടുതൽ ബോട്ട് വേണമെന്ന് ആവശ്യം

കുട്ടനാട്: നാടും വീടും റോഡും മഴവെള്ളത്തിൽ മുങ്ങിയതോടെ ദുരിതാശ്വാസ ക്യാംപിലേക്ക് പലചരക്ക് സാധനങ്ങളെത്തിക്കാൻ പെടാപ്പാട് പെടുകയാണ് കുട്ടനാട്ടുകാര്‍.   പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ചങ്ങനാശേരിയിൽ വന്ന് പോകാൻ ബോട്ടിനായി മണിക്കൂറുകൾ കാത്തിരിക്കണം കുട്ടനാട്ടുകാര്‍ക്ക്

എ സി റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ചങ്ങനാശേരിയിലെത്താൻ ബോട്ട് മാത്രമാണ് ആശ്രയം. എന്നാൽ  അരിയും പച്ചക്കറിയുമൊക്കെയായി ബോട്ട് ജെട്ടിയിൽ മണിക്കൂറുകൾ കാത്തിരിക്കാനാണ് കുട്ടനാട്ടുകാരുടെ വിധി. കിടങ്ങറ വരെയാണ് ചങ്ങനാശേരിയിൽ നിന്ന് ബോട്ട്.

അവിടെ നിന്ന് മറ്റൊരു ബോട്ടിൽ കയറി വേണം നെടുമുടിയേക്കും കാവാലത്തേക്കുമൊക്കെ എത്താൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാവിലെ ആറ് മുതൽ രാത്രി ഒന്‍പതര വരെ രണ്ട് ബോട്ടുകൾ സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാൽ തിരക്ക് കാരണം തിങ്ങി  നിറഞ്ഞാണ് യാത്ര. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കും'; തഹസിൽദാരെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി എ രാജ എംഎൽഎ
ഒറ്റയടിക്ക് നല്ലൊരു തുക കൈയിലെത്തും; ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാർ ഹാപ്പിയാകും