വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ധികളാക്കിയ മൂന്നാമനും രക്ഷപ്പെട്ടു

Web Desk |  
Published : Jul 21, 2018, 06:29 AM ISTUpdated : Oct 02, 2018, 04:26 AM IST
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ധികളാക്കിയ  മൂന്നാമനും രക്ഷപ്പെട്ടു

Synopsis

വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി, മൂന്നുപേരും രക്ഷപ്പെട്ടു

മേപ്പാടി: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്നാമനും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് രക്ഷപ്പെട്ടത്. നേരത്തെ ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.

കള്ളാടിയിലെ തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആയുധധാരികളായ മാവോയിസ്റ്റുകളുടെ തടങ്കലിലായത്.  എസ്റ്റേറ്റ് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഒരു സ്ത്രീ നാലംഗ സംഘമാണ് തൊഴിലാളികളെ ബന്ധികളാക്കിയതെന്നാണ് രക്ഷപ്പെട്ടെത്തിയ തൊഴിലാളിയുടെ മൊഴി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺ​ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ; ബിജെപി അധ്യക്ഷനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു
നിരോധിച്ച നോട്ടുകളുടെ കൂമ്പാരം! ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ ഇക്കുറിയും പതിവ് തെറ്റിയില്ല; ആകെ കിട്ടിയത് 66 എണ്ണം