ആ ഭയം തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ്; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ് രാജ്

Published : Nov 03, 2017, 06:47 PM ISTUpdated : Oct 04, 2018, 07:32 PM IST
ആ ഭയം തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ്; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച്  പ്രകാശ് രാജ്

Synopsis

ദില്ലി: കേന്ദ്ര ഭരണത്തെ ശക്തമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരില്‍ രാജ്യത്ത് ഇന്ന് നടന്ന്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളിലും കയ്യേറ്റങ്ങളിലും ഉള്ള തന്‍റെ അസംതൃപ്തി  തുറന്നുപറയുകയാണ് പ്രകാശ് രാജ്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനെ ശക്തമായി നടന്‍ വിമര്‍ശിച്ചത്. മതത്തിന്‍റെയോ സംസ്ക്കാരത്തിന്‍റെയോ സദാചാരത്തിന്‍റെയോ പേരില്‍ വ്യക്തികളില്‍ സൃഷ്ടിക്കുന്ന ഭയം തീവ്രവാദമല്ലാതെ പിന്നെന്താണ് എന്നാണ് പ്രകാശ് രാജിന്‍റെ ചോദ്യം. 

ഗൗരി ലങ്കേഷ്‌ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിക്ക് എതിരെ പ്രകാശ് രാജ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടതിനെ  തുടര്‍ന്ന് ഫേസ്ബുക്കില്‍ നടക്കുന്ന ആഘോഷങ്ങളെ പ്രധാനമന്ത്രി കണ്ടിട്ടും കാണാത്തപോലെ നടിക്കുകയാണെന്നാണ് പ്രകാശ് രാജ് അന്ന് പറഞ്ഞത്.  വലുതുപക്ഷ ഹൈന്ദവ തീവ്രവാദം രാജ്യത്തുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് കമലഹാസന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രകാശ് രാജിന്‍റെ പോസ്റ്റും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു