ആറാം പിറന്നാളിന് മിദ്ഹ ഫാത്തിമയ്ക്ക് കിട്ടിയ സമ്മാനം

web desk |  
Published : Apr 23, 2018, 03:36 PM ISTUpdated : Jun 08, 2018, 05:46 PM IST
ആറാം പിറന്നാളിന് മിദ്ഹ ഫാത്തിമയ്ക്ക് കിട്ടിയ സമ്മാനം

Synopsis

തുരുത്തിയിലെ   മുഹമ്മദ് ഷാഫിയാണ് ആറുവയസ് മാത്രം പ്രായമുള്ള മകള്‍ മിദ്ഹ ഫാത്തിമയ്ക്ക് സ്വന്തമായി ഒരുവീട് നിര്‍മ്മിച്ച് നല്‍കിയത്. 

കാസര്‍കോട്:   കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ തുരുത്തിയിലെ മിദ്ഹ ഫാത്തിമയ്ക്ക് ആറാം പിറന്നാളിന് ഒരു അത്യപൂര്‍വ്വ സമ്മാനമാണ് ലഭിച്ചത്. പൂര്‍ണ്ണമായും മരത്തില്‍ തീര്‍ത്ത സുന്ദരമായ ഒരു വീട്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തത് കളിക്കൂട്ടുകാര്‍. തുരുത്തിയിലെ   മുഹമ്മദ് ഷാഫിയാണ് ആറുവയസ് മാത്രം പ്രായമുള്ള മകള്‍ മിദ്ഹ ഫാത്തിമയ്ക്ക് സ്വന്തമായി ഒരുവീട് നിര്‍മ്മിച്ച് നല്‍കിയത്. 

കുട്ടികള്‍ക്ക് വേണ്ടി പിറന്നാള്‍ സമ്മാനമായി ടാബും പുത്തന്‍ ഡ്രസ്സും ചോക്ലേറ്റുമൊക്കെ കിട്ടിമ്പോളാണ് രണ്ട് മാസത്തെ അവധിക്കാലത്ത് തന്റെ മകള്‍ക്കും കൂട്ടുകാര്‍ക്കും കളിച്ച് രസിക്കാനായി മുഹമ്മദ് ഷാഫി സ്വന്തമായി ഒരു വീടുണ്ടാക്കി നല്‍കിയത്. മാവില കടപ്പുറത്തെ ഭാര്യവീട്ടിലാണ് വീട് നിര്‍മ്മിച്ചത്.

എല്ലാ സൗകര്യങ്ങളോടുമുള്ള മനോഹരമായ വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വേനലവധിയില്‍ പണ്ട് കാലത്ത് കൊച്ച് വീടുണ്ടാക്കിയും മണ്ണപ്പം ചുട്ടും കളിച്ചതുമൊക്കെ  ഓര്‍മ്മയാകുമ്പോഴാണ് ഷാഫിയുടെ മരംകൊണ്ടുള്ള വീട്.  ഷാഫിയുടെ ഈ സമ്മാനത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചു കൊണ്ടിരിക്കുന്നത്. അടുക്കളയും സ്വീകരണ മുറിയും അടങ്ങിയ ഇരുനില കളിവീട് കാണാന്‍ ഇവിടേക്ക് ആളുകളുടെ ഒഴുക്കാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുഡിഎഫിലേക്കില്ല, ആർക്കും കത്ത് നൽകിയിട്ടില്ല'; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു