ഇതര മതസ്ഥര്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി മുനവറലി ശിഹാബ് തങ്ങള്‍

Web Desk |  
Published : Jun 03, 2018, 02:08 PM ISTUpdated : Jun 29, 2018, 04:06 PM IST
ഇതര മതസ്ഥര്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി മുനവറലി ശിഹാബ് തങ്ങള്‍

Synopsis

ഇതര മതസ്ഥര്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി മുനവറലി ശിഹാബ് തങ്ങള്‍

മലപ്പുറം: റംസാൻ വ്രതമനുഷ്ഠിക്കുന്ന ഇതര മതസ്ഥർക്കായി ഒരു ഇഫ്ത്താർ. സ്നേഹവും സൗഹൃദവും പങ്കുവെച്ച ഇഫ്ത്താർ ഒരുക്കിയത് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ്. വർഷങ്ങളായി റംസാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന കുടുംബങ്ങളെ ഇഫ്താർ വിരുന്നിനായി മുനവറലി ശിഹാബ് തങ്ങൾ കൊടപ്പനക്കൽ തറവാട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

കുന്നംകുളം ആര്യലോക ആശ്രമം മഠാധിപതി ആര്യ മഹർഷി, കൊയിലാണ്ടി ചെങ്ങാട്ടുകാവ് ക്ഷേത്രം പൂജാരി ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും കുടുംബങ്ങളുമാണ് ഇഫ്ത്താറിന് എത്തിയത്. പുണ്യമാസത്തിലെ മതമൈത്രിയുടെ പ്രതീകം കൂടിയായി ഈ ഇഫ്താര്‍ വിരുന്ന്.

30 കൊല്ലമായി മുടങ്ങാതെ വ്രതമനുഷഠിച്ചു വരുന്ന പ്രഭാകരൻ വളാഞ്ചേരിയുടെ വീട്ടിൽ മുനവറലി കഴിഞ്ഞദിവസം ഇഫ്താറിന് എത്തിയിരുന്നു. അവിടെ വച്ചാണ് ഈ സൗഹൃദ കൂട്ടായ്മയ്മയെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയത്. മതത്തിന്‍റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സൗഹൃദാന്തരീക്ഷം ആവശ്യമാണെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്