
കൊച്ചി: കൊള്ളപലിശക്കാർക്കെതിരെ റേഞ്ച് ഐജി നടപ്പാക്കിയ ഓപ്പറേഷൻ ബ്ലേഡ് പാതി വഴിയിൽ എത്തിനിൽക്കേ കൊച്ചി റേഞ്ച് ഐജി പി. വിജയന്‍റെ സ്ഥലമാറ്റം അപ്രതീക്ഷിതമായി. ഐജിയുടെ സ്ഥലംമാറ്റം സേനയ്ക്കുള്ളിൽ പുതിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് കൊള്ളപലിശക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നത്.
പി. വിജയൻ നേരിട്ടായിരുന്നു ഓപ്പറേഷൻ ബ്ലഡ് റൈഡ് നടപ്പാക്കിയത്. സംഭവത്തിൽ കോട്ടയത്തു 11ഉം ഇടുക്കിയിൽ ആറും കൊച്ചിയിൽ മൂന്നും കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ അറസ്റ്റിലായവർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെല്ലങ്കിലും ഭരണകക്ഷി സ്വാധീനമുള്ളവർ ഉണ്ടെന്നാണറിയുന്നത്. കേസിൽ ഒരു സ്വാധീനത്തിനും വഴങ്ങേണ്ടെന്ന നിർദ്ദേശം ഐജി കീഴുദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ പെട്ടെന്നുള്ള സ്ഥലം മാത്രത്തിലുണ്ടെന്നാണെന്നാണ് വിവരം.
റേഞ്ച് ഐജി പോസ്റ്റിൽ നിന്നും അപ്രധാന തസ്തികയിലേക്കാണ് മാറ്റം. ഇതോടെ ഓപ്പറേഷൻ ബ്ലഡിന്‍റെ ഭാവി തുലാസിലായി. മാത്രമല്ല കൊച്ചി തുടർകവർച്ചകളിൽ ബംഗ്ലാദേശികളുടെ ബന്ധം പുറത്തെത്തിച്ചതും ഐജി യുടെ നേതൃത്വത്തിലുള്ള സംഘമാണ്. അപ്രതീക്ഷിത സ്ഥലം മാറ്റം ഈ കേസുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സേനയിലെ ഒരുവിഭാഗം പറയുന്നത്. എന്നാൽ സ്ഥലം മാറ്റത്തോട് പ്രതികരിക്കാൻ ഐജി തയാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam