തൊഴില്‍ മേഖലയില്‍ തുല്യ അവകാശം വേണം; ശൂറാ കൗണ്‍സിലില്‍ വനിതാ അംഗങ്ങള്‍

By Web DeskFirst Published Jan 20, 2018, 12:03 AM IST
Highlights

റിയാദ്: തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് തുല്യ അവകാശം വേണമെന്ന് സൗദി ശൂറാ കൗണ്‍സിലില്‍ വനിതാ അംഗങ്ങളുടെ ആവശ്യം. ഒരേ ജോലി ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ഉള്ള വിവേചനം അവസാനിപ്പിക്കണം എന്നാണു അംഗങ്ങളുടെ നിര്‍ദേശം. വനിതാ അംഗങ്ങളായ ഡോ.മോദി അല്‍ ഖലാഫ്, ഡോ.ലത്തീഫ അശലാന്‍ എന്നിവരാണ് സൗദി ശൂറാ കൌണ്‍സിലില്‍ ഈ ആവശ്യം ഉന്നയിച്ചത്. 

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും, പുരുഷന്മാര്‍ക്ക് തുല്യമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ലഭിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ശൂറാ കൌണ്‍സില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ലഭിക്കുന്ന ശമ്പളത്തില്‍ വ്യത്യാസമുണ്ട്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് സൗദിയിലാണ്. 

നൂറ്റി നാല്‍പ്പത് രാജ്യങ്ങളുടെ ലിസ്റ്റ് എടുത്താല്‍ സ്ത്രീകളുടെ ശമ്പളത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യ നൂറ്റി ഏഴാം സ്ഥാനത്താണ്. ഇതിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഈ അന്തരം ഇനിയും കൂടുമെന്ന് അംഗങ്ങള്‍ പറഞ്ഞു. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും, സര്‍ക്കാര്‍ വിദ്യാലയങ്ങളിലുമെല്ലാം വനിതാ ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

വനിതാ അംഗങ്ങളുടെ നിര്‍ദേശം ശൂറാ കൌണ്‍സില്‍ അംഗീകരിച്ചാല്‍ ഇതു സംബന്ധമായ പുതിയ നിയമം തൊഴില്‍ മന്ത്രാലയം കൊണ്ടു വരുമെന്നാണ് സൂചന. സൗദിയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍ നീക്കം. പകരം ഇത്തരക്കാരെ നാടുകടത്തുന്ന വിധത്തില്‍ നിയമം പരിഷ്കരിക്കാനാണ് നീക്കം. വനിതാ അംഗങ്ങളുടെ നിര്‍ദേശം ശൂറാ കൌണ്‍സില്‍ അംഗീകരിച്ചാല്‍ ഇതു സംബന്ധമായ പുതിയ നിയമം തൊഴില്‍ മന്ത്രാലയം കൊണ്ടു വരുമെന്നാണ് സൂചന. 

click me!