സൗദിയിൽ വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാലപരിധി കുറക്കാന്‍ നീക്കം

Published : Jan 20, 2018, 12:18 AM ISTUpdated : Oct 04, 2018, 11:47 PM IST
സൗദിയിൽ വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാലപരിധി കുറക്കാന്‍ നീക്കം

Synopsis

റിയാദ്:  സൗദിയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍ നീക്കം. പകരം ഇത്തരക്കാരെ നാടുകടത്തുന്ന വിധത്തില്‍ നിയമം പരിഷ്കരിക്കാനാണ് നീക്കം. സൗദി ജയില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ  ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ ആകെയുള്ള തടവുകാരില്‍ 49 ശതമാനത്തെക്കാള്‍ വിദേശികള്‍ കൂടാന്‍ പാടില്ലന്ന നിലക്കാണ് നിയമം പരിഷ്‌കരിക്കുക. വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വിദേശികൾ അവർ ജയിലിലടക്കപ്പെടേണ്ടവരല്ലങ്കില്‍ നാടു കടത്തുകയായിക്കും ചെയ്യുകയെന്ന് പ്രമുഖ പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വിദേശികളേയും നാടുകടത്തും.  കൂടാതെ കൂടുതല്‍ കാലം ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷിയില്‍ നാലില്‍ ഒരു ഭാഗം ഇളവു ചെയ്തും നാടു കടത്തും. ജയില്‍ ശിക്ഷക്കു പകരം പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതുൾപ്പെടയുള്ള പൊതു സേവനങ്ങള്‍ ചെയ്യിപ്പിക്കുന്ന ബദല്‍ ശിക്ഷാ നിയമവും താമസിയാതെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാമറയില്‍ പതിഞ്ഞ ഗുഡ്‌സ് ഓട്ടോ നിര്‍ണായകമായി; സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെ മറവില്‍ കവര്‍ച്ച പതിവാക്കിയ സംഘം പിടിയില്‍
'വികസനത്തിന്‍റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ പുതിയ പ്രവണത'; 'പുനർഗേഹ'ത്തിൽ വിമർശനവുമായി ജി സുധാകരൻ