
തിരുവനന്തപുരം: പ്രളയ പ്രതിരോധത്തിന് സംസ്ഥാനത്ത് പുതിയ പദ്ധതി നടപ്പാക്കാൻ സർക്കാർ. KERALA FLOOD RESILIENCE INITIATIVE എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ സമഗ്ര രൂപരേഖ ഐഐടി വിദഗ്ധർ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. എഐ, മെഷീൻ ലേണിങ് ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രളയ സാധ്യതാ പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി. മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന രീതിയിലാണ് പദ്ധതി. പ്രായോഗികത പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി. പുഴകൾ, തടാകങ്ങൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നത്. ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്ന് ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധ സംഘം നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam