
സൗദിയിൽ ഇഖാമ നഷ്ടമായാൽ 24 മണിക്കൂറിനകം വിവരം നല്കാത്തവര്‍ക്ക് മൂവായിരം റിയാല്‍ പിഴചുമത്തും. കാലാവധി തീരും മുൻപ് തിരിച്ചറിയൽ രേഖ പുതുക്കാത്തവര്‍ക്കു ആദ്യഘട്ടത്തില്‍ 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും വർദ്ധിക്കുമെന്ന് സൗദി ജവാസാത് അധികൃതര്‍ വ്യക്തമാക്കി.
വിദേശികളുടെ തിരിച്ചറിയൽ രേഖയായ ഹവിയ്യത്തു മുഖീം നഷ്ടപ്പെട്ടാൽ ഉടന്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് സൗദി ജവാസാത് ആവശ്യപ്പെട്ടു.
തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ട വിവരം 24 മണിക്കൂറിനകം അധികൃതരെ അറിയിക്കാത്തവര്‍ക്കു 3000 റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരുമെന്നും ജവാസാത് അറിയിച്ചു.
ഹവിയ്യത്തു മുഖീം കാര്ഡിനു അഞ്ച് വർഷം വരെ കാലവധിയുണ്ടെങ്കിലും എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ മുഖേന ഇത് പുതുക്കണം. ബാങ്ക് വഴി ഫീസ് അടച്ച ശേഷം ഓണ്ലൈയിന്സൈറ്റ് ആയ അബ്ഷിര്‍ മുഖേനയാണ് ഹവിയ്യത്തു മുഖീം പുതുക്കേണ്ടത്. കാലാവധി തീരും മുൻപ് ഇത് പുതുക്കാത്തവര്ക്കു ആദ്യഘട്ടത്തില് 500 റിയാല്പിഴ ഒടുക്കേണ്ടി വരും.
നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും വർദ്ധിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് വിദേശികളുടെ റസിഡന്റ് പെർമിറ്റിന് ഹവിയ്യത്തു മുഖീം എന്ന പേര് നൽകിയത്.
ഹവിയ്യത്തു മുഖീം എപ്പോഴും കൈവശം സൂക്ഷിച്ചിരിക്കണമെന്നും ഇത് പണയം വെക്കുകയോ ദുരുപയോഗം ചെയ്യാനോ പാടില്ലെന്നും ജവാസാത് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam