തട്ടിക്കൊണ്ടു പോകല്‍; നടിക്ക് പിന്തുണയുമായി പൃഥ്വിരാജ്

Published : Feb 18, 2017, 06:13 PM ISTUpdated : Oct 05, 2018, 04:06 AM IST
തട്ടിക്കൊണ്ടു പോകല്‍; നടിക്ക് പിന്തുണയുമായി പൃഥ്വിരാജ്

Synopsis

കൊച്ചി: പ്രമുഖ നടിയെ അക്രമിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി നടന്‍ പൃഥിരാജ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൃഥിരാജ് പിന്തുണ പ്രഖ്യാപിച്ചത്.

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് താന്‍ ഇന്നു പുലര്‍ച്ചെ ഉറക്കമുണര്‍ന്നതെന്ന് പറഞ്ഞു കൊണ്ടു തുടങ്ങുന്ന പോസ്റ്റ് ഈ തരത്തിലുള്ള അനുഭവം ഒരു സ്ത്രീക്ക് എന്റെ നാട്ടിൽ വച്ചുണ്ടായതിനാൽ എന്റെയും തല നാണക്കേട് കൊണ്ട് കുനിഞ്ഞു പോകുന്നു എന്നു പറയുന്നു.

ഇതിനെതിരെ പ്രതികരിച്ച ഈ യുവതിയുടെ ധൈര്യത്തോട് ബഹുമാനമുണ്ടെന്നും ഞങ്ങൾ നിന്നോടൊപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്ന പോസ്റ്റ് എന്നെ സ്ഥിരമായി കളിയാക്കാറുള്ള ഇംഗ്ലീഷ് മീഡിയം ജോക്സ് ഈ പോസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് പറഞ്ഞാണ് പൃഥ്വിരാജ് അവസാനിപ്പിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോസറ്ററിലും വാർത്താ കുറിപ്പിലും 'സതീശൻ മാറി പിണറായി', മുഖ്യമന്ത്രിയുടെ ചിത്രം പലതവണ മാറി; പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ