ഐ.എസില്‍ ചേരാന്‍ നാടുവിട്ടെന്ന് സംശയിക്കപ്പെടുന്ന മലയാളിയുടെ മൃതദേഹത്തിന്റെ ചിത്രം കിട്ടി

By Web DeskFirst Published Mar 8, 2017, 7:00 AM IST
Highlights


കാസര്‍കോഡ് നിന്നും നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് കിട്ടി. ഹഫീസുദ്ദീനൊപ്പം നാടുവിട്ട  അഷ്‍ഫാഖാണ് ടെലിഗ്രാം ആപ്പിലൂടെ  ചിത്രം ബന്ധുക്കള്‍ക്ക് അയച്ചത്. ബോംബാക്രമണത്തില്‍ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ട വിവരം നേരത്തെ അഷ്‍ഫാക്ക് ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹത്തിന്റെ ചിത്രം കിട്ടിയത്.

ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.


 

click me!