'എടുത്തത് കള്ളക്കേസ്, സിപിഎം വേട്ടയാടുന്നു'; മുൻകൂർ ജാമ്യാപേക്ഷയുമായി ഇമാം ഹൈക്കോടതിയിൽ

By Web TeamFirst Published Feb 14, 2019, 1:33 PM IST
Highlights

എസ്‍ഡിപിഐയുടെ വേദിയിൽ സംസാരിച്ചതിനാണ് സിപിഎമ്മുകാർ തന്നെ വേട്ടയാടുന്നതെന്ന് ഷഫീഖ് അൽ ഖാസിമി ഹൈക്കോടതയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. പീഡനക്കേസിൽ ഷെഫീക്ക് അൽ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതിയായ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും സിപിഎമ്മുകാർ തന്നെ കള്ളക്കേസിൽ കുടുക്കയാണെന്നും ഷഫീഖ് അൽ ഖാസിമി ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. 

എസ്‍ഡിപിഐയുടെ വേദിയിൽ സംസാരിച്ചതിനാണ് സിപിഎമ്മുകാർ തന്നെ വേട്ടയാടുന്നതെന്ന് ഷഫീഖ് അൽ ഖാസിമി ഹൈക്കോടതയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. പീഡനക്കേസിൽ ഷെഫീക്ക് അൽ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെൺകുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂർത്തിയായിരുന്നു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാൾക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണെന്ന് പൊലീസ് ഇമാമിൻറെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

click me!