കൊച്ചിയില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം; സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍

Published : Nov 04, 2017, 10:21 PM ISTUpdated : Oct 05, 2018, 01:10 AM IST
കൊച്ചിയില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം; സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍

Synopsis

കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍ . മയക്കുമരുന്ന് കച്ചവടം നടത്തിയ കുട്ടികളില്‍ നിന്നാണ് പൊലീസിന് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. കുട്ടികള്‍ പെണ്‍വാണിഭ സംഘത്തിന്റെ ഇടപാടുകാരായെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.

ഇടുക്കി മറയൂര്‍ സ്വദേശികളായ സെബിന്‍, സജിത, ഇടുക്കി മുരിക്കാശേരി സ്വദേശിയായ സജി വര്ഗീസ്, തൃശൂര്‍ ഇടവിലങ്  സ്വദേശിയായ മഞ്ജുഷ  എന്നിവരാണ് പെണ്‍വാണിഭം നടത്തിയതിന് പിടിയിലായത്.ഇവരുടെ ഇടപാടുകാരനായി എത്തിയ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രമേശിനെയും അറസ്റ്റ് ചെയ്തു. ഭാര്യാ ഭര്‍ത്താക്കന്മാരാണെന്ന വ്യാജേന ഫ്ലാറ്റ് വാടകക്കെടുത്ത്  ഇടപാടുകാരെ വിളിച്ചു വരുത്തുകയാണ് പതിവ്. കലൂര്‍ സ്റ്റേഡിയത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.  

ലഹരിക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷനുകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായ കുട്ടികളെ നിരീക്ഷിച്ചതില്‍ നിന്നാണ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.  ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഇത്തരം സംഘങ്ങളുടെ ഇടപാടുകാരാവുകയാണ് കുട്ടികളെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് ഇവരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചു. കുട്ടികളിലൊരാളെ പിന്തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ തൃശൂര്‍, തൊടുപുഴ അടക്കം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് പെണ്‍വാണിഭം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ പല സ്റ്റേഷനുകളിലായി കേസുകളും നിലവിലുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം