കുവൈത്തില്‍ സ്വദേശീവത്കരണം ശക്തമാക്കുന്നു

Published : Mar 16, 2017, 06:44 PM ISTUpdated : Oct 05, 2018, 12:02 AM IST
കുവൈത്തില്‍ സ്വദേശീവത്കരണം ശക്തമാക്കുന്നു

Synopsis

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പബ്‌ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായി സ്വദേശികളെ സ്വകാര്യ മേഖലയിലെ ഭരണപരമായ തസ്തികയില്‍ നിയമിക്കാനും നീക്കമുണ്ട്. 

സര്‍ക്കാര്‍ മേഖല നൂറുശതമാനം സ്വദേശിവത്കരിക്കാനുള്ള ഗൗരവമായ നടപടികള്‍ ആരംഭിച്ചതായി,  മാനവവിഭവശേഷി പൊതു അതോറിട്ടി
സ്ഥിരീകരിച്ചു. സ്വകാര്യ മേഖലയില്‍ ഭരണപരമായ തസ്തികകള്‍ വഹിക്കുന്ന വിദേശികള്‍ക്കുപകരം സ്വദേശികളെ ഘട്ടംഘട്ടമായി നിയമിക്കുമെന്ന്
അതോറിട്ടി വ്യക്തമാക്കി. 

പ്രതിവര്‍ഷം പത്തുശതമാനംപേരെ നീക്കിയശേഷം അവര്‍ക്കു പകരം സ്വദേശികളെ നിയമിക്കും. പത്തുവര്‍ഷംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കുകയാണ് ഉദ്ദേശ്യം. തൊഴില്‍ വിപണിയെ പുനഃസംഘടിപ്പിക്കുകയും വ്യത്യസ്ത തൊഴിലുകള്‍ക്ക് സാങ്കേതിക നിലവാരം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നതിനാണ് അതോറിട്ടി ലക്ഷ്യമിടുന്നത്.

30 ലക്ഷത്തില്‍ അധികം വിദേശികളാണ് രാജ്യത്തുണ്ട്.ഇതില്‍, സ്വകാര്യ മേഖലയില്‍ 18 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. ഇവരില്‍ 73,000
പേര്‍ മാത്രമാണ് സ്വദേശികള്‍.നിലവില്‍ നിരവധി സ്വദേശികള്‍ തൊഴിലിനായി സര്‍ക്കാറില്‍ അപേക്ഷ നല്‍കി കാത്തിരുക്കുന്നുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ആറു പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്
ആറു പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്, മാറ്റിവെച്ചത് ക്വാറം തികയാത്തതിനെ തുടര്‍ന്ന്