11:53 PM (IST) Dec 29

Malayalam News Live:പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ - ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി

പുടിന്റെ വസതി ലക്ഷ്യം വെച്ച് യുക്രൈൻ ആക്രമണം നടത്തി എന്ന് റഷ്യ. ഡ്രോൺ ആക്രമണം നടത്താൻ ശ്രമം ഉണ്ടായെന്ന് റഷ്യൻ വിദേശ കാര്യമന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി.

Read Full Story
11:29 PM (IST) Dec 29

Malayalam News Live:പ്രതിരോധസേനകൾക്ക് 'ബി​ഗ് ഡീൽ' - 79000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി, 3 സേനകൾക്കായി പുതിയ ആയുധങ്ങൾ വാങ്ങും

കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാന്‍ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം

Read Full Story
11:02 PM (IST) Dec 29

Malayalam News Live:വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സം​ഗീതപരിപാടിക്കിടെ തിക്കും തിരക്കും.

Read Full Story
10:45 PM (IST) Dec 29

Malayalam News Live:യെലഹങ്ക പുനരധിവാസം - ഫ്ലാറ്റിന് പണം നൽകേണ്ടി വരില്ല, സംസ്ഥാന സബ്സിഡിയും കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും; വ്യക്തത വരുത്തി കർണാടക സർക്കാർ

ജനറൽ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നൽകും. കൂടാതെ മിച്ചമുള്ള തുക വായ്പയായി നൽകും.

Read Full Story
10:06 PM (IST) Dec 29

Malayalam News Live:സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

സംഭവത്തിൽ കൊട്ടിയൂർ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പൊലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. 

Read Full Story
10:00 PM (IST) Dec 29

Malayalam News Live:5 അം​ഗസംഘം വീട് കയറി ആക്രമിച്ചു; 11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്ക്; ഒരാൾ പിടിയിൽ, കവർച്ചാശ്രമമെന്ന് പ്രാഥമിക നി​ഗമനം

മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ 11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.

Read Full Story
09:10 PM (IST) Dec 29

Malayalam News Live:തദ്ദേശ തോൽവി - സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, 'പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു'

സിപിഐ എക്സിക്യൂട്ടീവിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. ഇന്നലെ നടന്ന സിപിഎം യോ​ഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ ന‌ടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.

Read Full Story
09:00 PM (IST) Dec 29

Malayalam News Live:നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ - കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം

നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വ്യാപാരി ദിലീപിന്റെ മൊബൈൽ കടയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തതായി പൊലീസ്.

Read Full Story
08:44 PM (IST) Dec 29

Malayalam News Live:ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായി പൊലീസ്. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കി. കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി. 

Read Full Story
07:31 PM (IST) Dec 29

Malayalam News Live:'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

ഫിറ്റായിക്കഴിഞ്ഞാൽ പിന്നീട് നൽകുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

Read Full Story
07:29 PM (IST) Dec 29

Malayalam News Live:ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'

ഈ ദിവസങ്ങളിൽ നടന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനങ്ങൾ ആണെന്ന് ഭരണകർത്താക്കൾ പറയണം. തീവ്രവാദികൾ നടത്തുന്നു എന്ന് പറഞ്ഞ് നിഷ്ക്രിയത്വവും മൗനവും പാലിക്കുന്നത് ഭരണഘടനക്കെതിരാണ്. ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമാണ്.

Read Full Story
06:39 PM (IST) Dec 29

Malayalam News Live:സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ് - നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ഭാര്യ സരിതയുടെയും മൊഴിയെടുത്തു

സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.

Read Full Story
06:19 PM (IST) Dec 29

Malayalam News Live:കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരാവകാശ അപേക്ഷ; മറുപടി നൽകാതെ ഒളിച്ചുകളിച്ച് കേരള ഹൗസ് അധികൃതർ

നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നൽകിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടു.

Read Full Story
05:48 PM (IST) Dec 29

Malayalam News Live:ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ

രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി.

Read Full Story
05:35 PM (IST) Dec 29

Malayalam News Live:ഇടപാടുകാരെന്ന വ്യാജേന ആദ്യം 2 പേരെത്തി, പിന്നാലെ 3 പേർ കൂടി കടയിലേക്ക്, 6 മിനിറ്റിനുള്ളിൽ കവർന്നത് 7 കിലോ സ്വർണം

മൈസൂരുവിനടുത്ത് ഹുൻസൂരിൽ കണ്ണൂർ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ വൻ കവർച്ച.

Read Full Story
05:27 PM (IST) Dec 29

Malayalam News Live:ദേശീയ പതാകയോട് അനാദരവ്; പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി

മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ പതാകയോട് അനാദരവ് കാട്ടി എന്നാണ് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകൾ സൂക്ഷിക്കാതെ കൂട്ടിയിട്ടിരിക്കുന്നു എന്നാണ് ആക്ഷേപം. സംഭവത്തിൽ മലയാലപ്പുഴ പൊലീസിൽ കോൺഗ്രസ് പരാതി നൽകി.

Read Full Story
04:34 PM (IST) Dec 29

Malayalam News Live:ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച

സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച

Read Full Story
04:05 PM (IST) Dec 29

Malayalam News Live:കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും

കസ്റ്റഡിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്.

Read Full Story
04:00 PM (IST) Dec 29

Malayalam News Live:തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല', വിശദീകരണവുമായി എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Read Full Story
03:43 PM (IST) Dec 29

Malayalam News Live:'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി

എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും മന്ത്രി പറഞ്ഞു. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു.

Read Full Story