ഗുജറാത്തിൽ സിംഹത്തെ ബൈക്കിൽ പിന്തുടർന്ന് തുരത്തി; 3 കരാർ ജീവനക്കാരെ പുറത്താക്കി, ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി

Remya R   | ANI
Published : Nov 16, 2026, 04:34 PM IST
lion gujarat

Synopsis

സുരക്ഷിതമല്ലാതെ ബൈക്ക് ഉപയോഗിച്ച് സിംഹങ്ങളുടെ അടുത്തേക്ക് പോയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ മൃഗത്തെ ഉപദ്രവിക്കാൻ ശ്രമമുണ്ടായില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

​ഗാന്ധിന​ഗർ: ഗുജറാത്തിൽ സിംഹത്തെ ബൈക്കിൽ പിന്തുടർന്ന് തുരത്തിയ മൂന്ന് കരാർ ജീവനക്കാരെ പുറത്താക്കി വനംവകുപ്പ്. അമ്രേലിയിലെ അംബാർഡി സഫാരി പാർക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം നൽകുന്നതിനായി സിംഹങ്ങളെ പ്രത്യേക കൂട്ടിലേക്ക് നീക്കുന്നതിനിടെയാണ് സംഭവം. വഴിതെറ്റിയ സിംഹത്തെ മൂന്ന് ബൈക്കുകളിലെത്തി കൂട്ടിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുയായിരുന്നു. സുരക്ഷിതമല്ലാതെ ബൈക്ക് ഉപയോഗിച്ച് സിംഹങ്ങളുടെ അടുത്തേക്ക് പോയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ മൃഗത്തെ ഉപദ്രവിക്കാൻ ശ്രമമുണ്ടായില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബോർഡ്-കോർപറേഷൻ വിഭജനം നീളുന്നു, കോൺ​ഗ്രസിലും യുഡിഎഫിലും കടുത്ത അതൃപ്തി, ഹൈക്കമാൻഡിനെ സമീപിക്കാൻ ആലോചന
14 വർഷത്തെ ദാമ്പത്യത്തിന് വിരാമം, ടിവികെ മന്ത്രി ആദവ് അർജുനയും ഡെയ്സി മാർട്ടിനും വേർപിരിയുന്നു