ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡെയ്സി വിവാഹമോചന വിവരം പുറത്ത് വിട്ടത്. ഇരുവരും ചേർന്നെടുത്ത തീരുമാനമെന്നാണ് ഡെയ്സി തീരുമാനത്തെ വിശേഷിപ്പിച്ചത്.
ചെന്നൈ:14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം തമിഴ്നാട് പൊതുമരാമത്ത് കായിക വികസന മന്ത്രിയുമായ ആദവ് അർജുന വിവാഹമോചനത്തിലേക്ക്. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകളും സംരംഭകയുമായ ഡെയ്സി മാർട്ടിനിൽ നിന്നാണ് ടിവികെ യുവനേതാവ് കൂടിയായ ആദവ് അർജുന വിവാഹ മോചനം നേടുന്നത്. തിങ്കളാഴ്ചയാണ് വിവാഹ മോചന വിവരം ഡെയ്സി മാർട്ടിൻ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡെയ്സി വിവാഹമോചന വിവരം പുറത്ത് വിട്ടത്. ഇരുവരും ചേർന്നെടുത്ത തീരുമാനമെന്നാണ് ഡെയ്സി തീരുമാനത്തെ വിശേഷിപ്പിച്ചത്. കുട്ടികളുടെ ആവശ്യങ്ങളിൽ മാതാപിതാക്കളായി ഒരുമിച്ചുണ്ടാവുമെന്നും ഡെയ്സി വിശദമാക്കി. സ്നേഹവും മനസിലാക്കലും മാറ്റങ്ങളുമായി മുന്നോട്ട് പോയ 14 വർഷങ്ങൾക്കൊടുവിൽ വ്യത്യസ്ത പാതകൾ തെരഞ്ഞെടുക്കുന്നതെന്നാണ് ഡെയ്സി വിശദമാക്കുന്നത്. വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ആദവ് തമിഴ്നാട് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. വില്ലിവാകം മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് ആദവ് മന്ത്രിസഭയിലേക്ക് എത്തിയത്. നിലവിൽ ബാസ്കെറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയാണ് ആദവ്.










