14 വർഷത്തെ ദാമ്പത്യത്തിന് വിരാമം, ടിവികെ മന്ത്രി ആദവ് അർജുനയും ഡെയ്സി മാർട്ടിനും വേർപിരിയുന്നു

Published : Nov 16, 2026, 04:27 PM IST
Aadhav Arjuna divorce

Synopsis

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡെയ്സി വിവാഹമോചന വിവരം പുറത്ത് വിട്ടത്. ഇരുവരും ചേർന്നെടുത്ത തീരുമാനമെന്നാണ് ഡെയ്സി തീരുമാനത്തെ വിശേഷിപ്പിച്ചത്.

ചെന്നൈ:14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം തമിഴ്നാട് പൊതുമരാമത്ത് കായിക വികസന മന്ത്രിയുമായ ആദവ് അർജുന വിവാഹമോചനത്തിലേക്ക്. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകളും സംരംഭകയുമായ ഡെയ്സി മാർട്ടിനിൽ നിന്നാണ് ടിവികെ യുവനേതാവ് കൂടിയായ ആദവ് അർജുന വിവാഹ മോചനം നേടുന്നത്. തിങ്കളാഴ്ചയാണ് വിവാഹ മോചന വിവരം ഡെയ്സി മാർട്ടിൻ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡെയ്സി വിവാഹമോചന വിവരം പുറത്ത് വിട്ടത്. ഇരുവരും ചേർന്നെടുത്ത തീരുമാനമെന്നാണ് ഡെയ്സി തീരുമാനത്തെ വിശേഷിപ്പിച്ചത്. കുട്ടികളുടെ ആവശ്യങ്ങളിൽ മാതാപിതാക്കളായി ഒരുമിച്ചുണ്ടാവുമെന്നും ഡെയ്സി വിശദമാക്കി. സ്നേഹവും മനസിലാക്കലും മാറ്റങ്ങളുമായി മുന്നോട്ട് പോയ 14 വർഷങ്ങൾക്കൊടുവിൽ വ്യത്യസ്ത പാതകൾ തെരഞ്ഞെടുക്കുന്നതെന്നാണ് ഡെയ്സി വിശദമാക്കുന്നത്. വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ആദവ് തമിഴ്നാട് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. വില്ലിവാകം മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് ആദവ് മന്ത്രിസഭയിലേക്ക് എത്തിയത്. നിലവിൽ ബാസ്കെറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയാണ് ആദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: നേതൃയോഗത്തിന് പിന്നാലെ സൂചന നൽകി കോൺഗ്രസ് നേതൃത്വം; സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കും
പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജന് സുപ്രീംകോടതി നോട്ടീസ്; അതിജീവിതയുടെ അമ്മ നൽകിയ ഹർജിയിൽ നോട്ടീസ്