
ബംഗളൂരു: കർണാടകയിലെ ബലാഗവിയിലും ഗുൽബർഗിലും അർധരാത്രിയിൽ കാറുകൾക്കു തീപിടിക്കുന്ന സംഭവത്തിനു പിന്നിലെ ദുരൂഹത വെളിവായി. ഒരു മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമിത് ഗെയ്ക്ക്വാദാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബലാഗവിയിലും ഗുൽബർഗിലുമായി ഇയാൾ പതിനഞ്ചോളം കാറുകൾക്കാണ് തീയിട്ടത്.
അർധരാത്രിയിലും പുലർച്ചെ മൂന്നു മണിക്കുമാണ് കാറുകൾ കത്തിനിശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിശ്വേശ്വരയ്യയിലെ പാർപ്പിടസമുച്ചയത്തിൽ കാറുകൾക്ക് തീയിടാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടർ പിടിയിലായത്. രാത്രിയിൽ ഡോക്ടർ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കു നീങ്ങുന്നതു ശ്രദ്ധയിൽപെട്ട സെക്യൂരിറ്റി ഗാർഡ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അമിതിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ഇയാളുടെ കാറിനുള്ളിൽനിന്നും കർപ്പൂരം, എൻജിൻ ഓയിൽ, പെട്രോൾ നിറച്ച കന്നാസ്, തുണിപ്പന്ത് എന്നിവ ലഭിച്ചു. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് പോലീസിനു വ്യക്തമായിട്ടില്ല. അമിത് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam