ബിജെപി അധികാരത്തിലെത്തിയതോടെ അതിർത്തിയിൽ സംഘർഷം കൂടി: ഗുലാം നബി ആസാദ്

By Web DeskFirst Published Jan 21, 2018, 11:35 AM IST
Highlights

ദില്ലി:ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ കശ്മീർ അതിർത്തിയിൽ സംഘർഷം കൂടി ഗുലാം നബി ആസാദ് ആരോപിച്ചു. അതിര്‍ത്തിയിലെ സംഘർഷം തടയാൻ സര്‍ക്കാരിന് ക്രിയാത്മക നിലപാടില്ലെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി വിഭാഗീയത സൃഷ്ടിച്ചുവെന്നും യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജമ്മു കശ്മീരിലെ മെന്ദർ സെക്ടറിൽ ഉണ്ടായ പാക് വെടിവെപ്പിൽ ഒരു സൈനികൻ കൂടി മരിച്ചു. ചന്ദൻ കുമാർ റായ് എന്ന സൈനികനാണ്  പാക് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. മെന്ദര്‍ സെക്ടറില്‍ 3 ദിവസത്തിനിടെ 4 സൈനികർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. 
 

click me!