രണ്ടുവയസുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തി; രണ്ടാനച്​ഛനെ പൊലീസ്​ തിരയുന്നു

Published : Nov 25, 2017, 08:38 AM ISTUpdated : Oct 05, 2018, 01:00 AM IST
രണ്ടുവയസുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തി; രണ്ടാനച്​ഛനെ പൊലീസ്​ തിരയുന്നു

Synopsis

ഫരീദാബാദ്: രണ്ട്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ കേസിൽ  രണ്ടാനച്​ഛ​നെ  പൊലീസ്​ തിരയുന്നു. ഫരീദാബാദിലെ സരൈ ഖാജ മേഖലയിലാണ്​ സംഭവം. ഇയാൾക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. കഴിഞ്ഞ 22നാണ്​ സംഭവം. മൂന്ന്​ കുട്ടികളുടെ അമ്മയായ സ്​ത്രീയെ ആണ്​ രവിഗുപ്​ത എന്നയാൾ വിവാഹം ചെയ്​തിരുന്നത്​. മറ്റ്​ വീടുകളിൽ ജോലിക്ക്​ പോയാണ്​ സ്​ത്രീ ജീവിക്കുന്നത്​. രണ്ട്​, നാല്​ വയസുള്ള പെൺകുട്ടികളും എട്ട്​ വയസുള്ള ആൺകുട്ടിയുമാണ്​ ഇവർക്കുള്ളത്​. 

ഇവരുടെ ആദ്യഭർത്താവ്​ മരിച്ചതിനെ തുടർന്നാണ്​ ഒന്നരവർഷം മുമ്പ്​ രവി ഗുപ്​തയെ വിവാഹം ചെയ്​തത്​.  രണ്ട്​ പെൺകുട്ടികളെയും അവരുടെ വാടകവീട്ടിൽ രണ്ടാനച്​ഛനെ  ഏൽപ്പിച്ചാണ്​ സ്​ത്രീ വീട്ടുജോലിക്ക്​ പോയിരുന്നത്​. മകൻ ഇൗ സമയം വീട്ടിൽ ഇല്ലായിരുന്നു.  സ്​ത്രീ ജോലിയിലായിരിക്കെ രവിഗുപ്​ത പലതവണ ഫോണിൽ വിളിച്ച്​ രണ്ട്​ വയസുകാരി പെൺകുട്ടിക്ക്​ സുഖമില്ലെന്ന്​ അറിയിച്ചു. സ്​ത്രീ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി അബോധാവസ്​ഥയിൽ ആയിരുന്നു. ഉടൻ തന്നെ ദില്ലിയിലെ ആശുപത്രിയിൽ എത്തിക്കുകയും മരിച്ചതായി ഡോക്​ടർമാർ സ്​ഥിരീകരിക്കുകയും ചെയ്​തു. 

കുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായതായും ഡോക്​ടർമാർ അമ്മയെ അറിയിച്ചു.  അമ്മയുടെ പരാതിയിലാണ്​ പൊലീസ്​ കേസെടുത്തത്​. അസ്വാഭാവിക മരണം റിപ്പോർട്ട്​ ചെയ്യപ്പെട്ടതിനെ തുടർന്ന്​ ദില്ലി പൊലീസ്​ കലാവതി ആശുപത്രിയിൽ എത്തുകയും പോസ്​റ്റ്​മോർട്ടം, ഫോറൻസിക്​ പരിശോധനകൾ നടത്തുകയും ചെയ്​തു.  കുട്ടിയുടെ മരണം പൊലീസിൽ അറിയിച്ചതോടെ ആദ്യഘട്ടത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ടാനച്​ഛൻ പിന്നീട്​ അവിടെ നിന്ന്​ രക്ഷപ്പെട്ടതായി പൊലീസ്​ പറഞ്ഞു. 

രണ്ടാനച്​ഛനെ കേന്ദ്രീകരിച്ചാണ്​ അന്വേഷണം നടക്കുന്നതെന്നും അയാളെ പിടികൂടി ചോദ്യം ചെയ്​താൽ മാത്രമേ കേസിൽ കൂടുതൽ വ്യക്​തത ലഭിക്കൂ എന്നും പൊലീസ്​ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകി. ​ഐ.പി.സി, പോക്​സോ വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തത്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്