07:03 PM (IST) Oct 31

Malayalam News Live : 'തിരിച്ചടിക്ക് സജ്ജരാകൂ', ഇറാൻ സേനാ മേധാവിമാർക്ക് പരമോന്നത നേതാവിന്‍റെ നിർദ്ദേശം; യുദ്ധത്തിന്റെ അവസാനം ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കൻ ആക്രമണ ഭീഷണികൾക്കിടെ ഏത് നിമിഷവും തിരിച്ചടിക്കാൻ സജ്ജരാകാൻ ഇറാൻ സേനയ്ക്ക് പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർദേശം നൽകി. യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Read Full Story
05:56 PM (IST) Oct 31

Malayalam News Live : ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പിണറായി വീട്ടിലെത്തി, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മകൾ

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ പിണറായി സന്ദർശിച്ചു. ശിക്ഷ ഉറപ്പാക്കാൻ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. അതേസമയം, നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി ആവശ്യപ്പെട്ടു

Read Full Story
05:17 PM (IST) Oct 31

Malayalam News Live : 'ബിജെപിക്കൊപ്പമുള്ള ക്രിമിനൽ ഗുഢാലോചനയടക്കം' 7 കുറ്റങ്ങൾ, ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിൻ്റെ പ്രതീകാത്മക ജനകീയ കുറ്റവിചാരണ, പ്രമേയം അവതരിപ്പിച്ച് ഖർഗെ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. ബിജെപിയുമായുള്ള ക്രിമിനൽ ഗൂഢാലോചന, 13 കോടി വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങി 7 കുറ്റങ്ങൾ ആരോപിച്ചാണ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചത്

Read Full Story
04:35 PM (IST) Oct 31

Malayalam News Live : ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; `പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. ഒക്ടോബർ 30നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

Read Full Story
04:07 PM (IST) Oct 31

Malayalam News Live : നിരാഹാര സമരം ആറാം ദിവസം, എൽപിഎസ്‍ടി ഉദ്യോഗാർഥി വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധം, സംഘർഷം, സമരം തുടരുമെന്ന് പ്രഖ്യാപനം

സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽപിഎസ്‍ടി ഉദ്യോഗാർഥി വളർമതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി

Read Full Story
03:53 PM (IST) Oct 31

Malayalam News Live : 'ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന ആളല്ല ഞാൻ', മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം ദൗർഭാഗ്യകരമെന്നും മന്ത്രി റോജി എം ജോൺ

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധം അപരിഷ്കൃതമെന്ന് മന്ത്രി റോജി എം ജോൺ. ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന ആളല്ല താനെന്നും റോജി കൂട്ടിച്ചേർത്തു

Read Full Story
03:24 PM (IST) Oct 31

Malayalam News Live : ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; വിട വാങ്ങിയത് കാന്റെ, കാബിൽ, ഷൂട്ട്‌ ഔട്ട്‌ അറ്റ് വാഡാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

Read Full Story
03:21 PM (IST) Oct 31

Malayalam News Live : സംഘർഷാവസ്ഥക്ക് ശമനമില്ല, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം

തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് - എസ് എഫ് ഐ സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല

Read Full Story
03:15 PM (IST) Oct 31

Malayalam News Live : ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടം; ആറുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

Read Full Story
03:01 PM (IST) Oct 31

Malayalam News Live : 'സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്', അടൂർ സ്റ്റേഷനിലെ അതിക്രമത്തിൽ പ്രതികരിച്ച് ശ്രീനാദേവി കുഞ്ഞമ്മ; 'യൂട്യൂബർ രാജനെ കയ്യേറ്റം ചെയ്തിട്ടില്ല'

അടൂർ പോലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജനെ ആക്രമിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. എന്നാൽ യൂത്ത് കോൺഗ്രസുകാർ യൂട്യൂബറെ കയ്യേറ്റം ചെയ്യുന്നതിന്റെയും ശ്രീനാദേവി വെല്ലുവിളിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

Read Full Story
02:45 PM (IST) Oct 31

Malayalam News Live : ചേരാനല്ലൂർ അപകടം - 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും, അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാൻ നിർദേശം

ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി.

Read Full Story
01:59 PM (IST) Oct 31

Malayalam News Live : സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിൻ്റെ `ക്ലിക്ക്' പദ്ധതി; നടൻ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

Read Full Story
10:53 AM (IST) Oct 31

Malayalam News Live : ഫോണ്‍ ചാറ്റിന്‍റെ പേരിൽ തർക്കം, ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്‍റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്.

Read Full Story
01:51 PM (IST) Oct 31

Malayalam News Live : മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ്; എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു, സർക്കാർ നിയമോപദേശം തേടി

മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു. നിയമാനുസരണമാണ് ബാർ ലൈസൻസെന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്

Read Full Story
01:42 PM (IST) Oct 31

Malayalam News Live : മദ്യലഹരിയിൽ പരാക്രമം നടത്തി പൊലീസുകാരൻ; കാറിലെത്തിയ കുടുംബത്തെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചു, സംഭവം വിഴിഞ്ഞത്ത്

പോലീസ് കസ്റ്റഡിയിൽ വച്ചും ഇയാൾ പരാക്രമം തുടർന്നു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവേ പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങി ഓടാനും ശ്രമമുണ്ടായി.

Read Full Story
01:28 PM (IST) Oct 31

Malayalam News Live : ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം - അന്വേഷണമാരംഭിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ; 10 വർഷത്തിനിടെ 13ാമത്തെ അപകടം

ഹെലികോപ്റ്ററിൻ്റെ പൈലറ്റ് ദില്ലി സ്വദേശി ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ, യാത്രക്കാരായിരുന്ന ബംഗളൂരു സ്വദേശികളായ അരുൺ സാലുങ്കെ, എച്ച്.എസ്. നടരാജ്, കെ. സുധീർ, ശങ്കർ ഗൗഡ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read Full Story
01:24 PM (IST) Oct 31

Malayalam News Live : അഭിപ്രായ വ്യത്യാസങ്ങൾ ഗോമതി നദിയിലെറിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണം; യുപിയിൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ അമിത് ഷാ ബിജെപി പ്രവർത്തകർക്ക് കർശന നിർദേശം നൽകി. സംസ്ഥാന നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ അദ്ദേഹം പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ല.

Read Full Story
10:14 AM (IST) Oct 31

Malayalam News Live : കേരളത്തിൽ പൊലീസിന്‍റെ നരനായാട്ടെന്ന് എംവി ഗോവിന്ദൻ,എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

Read Full Story
01:15 PM (IST) Oct 31

Malayalam News Live : `ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കരുത്'; കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story
12:49 PM (IST) Oct 31

Malayalam News Live : സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; വാഹനമോടിച്ചത് പ്ലസ്ടു വിദ്യാർത്ഥി, സഹോദരനെ പ്രതിയാക്കി, പൊലീസിനെതിരെ ആരോപണവുമായി കുടുംബം

എന്നാല്‍ വാഹനമോടിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് വിശദമായ അന്വേഷണത്തിലാണ് വ്യക്തമായതെന്നും കോടതിയില്‍ കുട്ടിയുടെ പിഴവ് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് അമ്പലപ്പുഴ പൊലീസ് പറയുന്നത്.

Read Full Story