യാത്രക്കാർക്ക് ആശ്വാസ വാർത്ത; കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി

Published : Oct 31, 2026, 02:48 AM IST
Ernakulam New MEMU Service

Synopsis

കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി. ജനപ്രതിനിധികളുടെ ഇടപെടലിൻ്റെ ഫലമായാണ് റെയിൽവേയുടെ അനുകൂല തീരുമാനം. കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്നവർക്ക് പുതിയ തീരുമാനം ആശ്വാസകരമാകും.

തിരുവനന്തപുരം: കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി റെയിൽവേ. കൊടിക്കുന്നിൽ സുരേഷ് എംപി, രാജീവ് ചന്ദ്രശേഖർ എംഎൽഎ എന്നിവരുടെ ഇടപെടലിൻ്റെ ഫലമായാണ് റെയിൽവേയുടെ നടപടി. കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് നടപടി ഏറെ ആശ്വാസകരമാകുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും നേരിട്ട് ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയിൽവേ മന്ത്രിയോട് അധിക ട്രെയിൻ സർവീസിനായി ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് ഉണ്ട്. കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40ന് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. എറണാകുളത്തുനിന്ന് വൈകുന്നേരം 5:25നാണ് ട്രെയിൻ പുറപ്പെടുക. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.

സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും ഇടമില്ലാത്ത സാഹചര്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെയും ചർച്ചകളുടെയും ഫലമായാണ് ഇപ്പോൾ അനുകൂല തീരുമാനം ഉണ്ടായതെന്നും എംപി അറിയിച്ചു. കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ലഭിക്കുന്ന സന്തോഷകരമായ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പുതിയ മെമു സർവീസ് യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്കും ആശ്വാസമാകും. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺട്രോത്തുരുത്ത് മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ
മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം