ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു

Published : Jul 28, 2017, 04:04 PM ISTUpdated : Oct 05, 2018, 01:57 AM IST
ബോളിവുഡ്  നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു

Synopsis

മുംബൈ:  ബോളിവുഡ്  നടന്‍ ഇന്ദര്‍ കുമാര്‍ ( 43 ) അന്തരിച്ചു.  ഹൃദയഘാതമൂലം  അന്ധേരിയിലുള്ള  വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുപതോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം  1996  മസൂം എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ കരിയറിന്റെ തുടക്കം കുറിച്ചത്. തിര്‍ച്ചി തോപ്പിവാലെ (1998), കഹി  പ്യാര്‍ ന ഹൊ ജയേ(2000), പയിംഗ് ഗസ്റ്റ്(2009), വാണ്ടഡ്(2009) തുടങ്ങിയ ചിത്രങ്ങളില്‍  സഹനടനായി അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. 2011 ല്‍ അഭിനയിച്ച  യെഹ് ദൂരിയാനാണ് അവസാനമായി അഭിനയിച്ച ചിത്രം.  പാട്ടി പാഡി ഹായ് യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു.

സിനിമാ അഭിനയത്തോടൊപ്പം ഇന്ദര്‍ ടിവി ഷോകളിലും ശ്രദ്ധ നേടിയിരുന്നു.  2014 ല്‍ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍  താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താനും നടിയും  നല്ല സൗഹൃദത്തിലായിരുന്നുവെന്നും പീഡിപ്പിച്ചിട്ടില്ലെന്നും  അദ്ദേഹം പ്രതികരിച്ചിരുന്നു.  സംസ്‌കാരം ഇന്ന് വൈകുന്നേരം  യാരി റോഡ് ശംശാന്‍ ഭൂമിയില്‍ നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്