ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു; 2 മാസത്തിലൊരിക്കല്‍ യോഗം ചേരാനും ധാരണ

Published : Jun 08, 2026, 03:23 PM IST
Indi alliance

Synopsis

വോട്ട് മോഷണ ആരോപണം  ശക്തമായി മുന്നോട്ട്  കൊണ്ടുപോകും  ചീഫ് ജസ്റ്റിസിന് കത്ത് നൽകാനും തീരുമാനം

ദില്ലി: ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു എന്ന് മല്ലികാര്‍ജുന്‍ ഖർഗെ പറഞ്ഞു  അഞ്ച് കാര്യങ്ങൾ യോഗം  തീരുമാനം എടുത്തു

1, വോട്ട് ചോരി ആോരപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകും

2, സിബിഎസ് ഇ മൂല്യനിര്‍ണയം വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം

3, കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണം, സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കർഷകരുടെ പ്രശ്നം എന്നിവ ചർച്ച ചെയ്യണം

4, എല്ലാ രണ്ട് മാസം കൂടുമ്പോഴും ഇന്ത്യ സഖ്യം യോഗം, അടുത്ത യോഗം 8 ഒക്ടോബറില്‍ ഹൈദരാബാദില്‍ ചേരും

5, മൺസൂൺ സെഷനിൽ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ യോഗം ചേരും

പരീക്ഷാ സമ്പ്രദായത്തിലെ അപാകത മൂലം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും തകർന്നു പിന്നാക്ക ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമം അധികവും നടക്കുന്നതെന്നും ഘർഗെ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു