പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും

Published : Sep 14, 2016, 04:29 PM ISTUpdated : Oct 04, 2018, 06:01 PM IST
പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും

Synopsis

ന്യൂഡല്‍ഹി: ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അഫ്‍ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദികള്‍ക്ക് ആശ്രയം നല്‍കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.  പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവന.

ഭീകരവാദത്തെ ഫലപ്രദമായി എതിരിടാനും സുരക്ഷയും പ്രതിരോധരംഗത്തെ സഹകരണവും വര്‍ധിപ്പിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ചില കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. യുഎസുമൊത്തുള്ള ചര്‍ച്ചകള്‍ ഈ മാസം അവസാനത്തോടെ വീണ്ടും തുടങ്ങുമെന്നും ഇരുനേതാക്കളും അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്ത്രീശാക്തീകരണം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അഫ്ഗാനിസ്ഥാനെ സഹായിക്കുന്നതിന് ഒരു ബില്യന്‍ ഡോളര്‍ ഇന്ത്യ വകയിരുത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി സൗരോര്‍ജം ഉപയോഗിക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിലെ തകർപ്പൻ വിജയത്തിനിടയിലും യുഡിഎഫിന് നിരാശ; മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ തിരിച്ചടി; പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, 'ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും'