ഇന്ത്യയും ഇന്തോനേഷ്യയും പ്രതിരോധ സുരക്ഷാ സഹകരണം ശക്തമാക്കുമെന്ന് മോദി

By Web DeskFirst Published Dec 12, 2016, 11:34 AM IST
Highlights

ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡൊയുമായുള്ള കൂടികാഴ്ച്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മൂന്ന് കരാറുകൾ ഒപ്പുവച്ചു. അനധികൃത മത്സ്യബന്ധനം തടയൽ,അളവു തൂക്ക രംഗത്തെ ഏകീകരണം ,യുവജന കായികരംഗങ്ങളിലെ സഹകരണം  എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പ് വച്ചത്. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ജോക്കോ വിഡോഡൊ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായും കൂടികാഴ്ച നടത്തി.
 

click me!