ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ ക്രിട്ടിക്കൽ ഐസിയു യൂണിറ്റിലാണ് പുലർച്ചെ 2.30 തോടെ തീപിടിത്തമുണ്ടായത്. തീപിടത്തത്തിന് പിന്നാലെ ആശുപത്രിയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു

ഭോപ്പാൽ : ഒഡിഷയിലെ കട്ടക്കിൽ എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ ക്രിട്ടിക്കൽ ഐസിയു യൂണിറ്റിലാണ് പുലർച്ചെ 2.30 തോടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നാലെ ആശുപത്രിയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് എസ് സി ബി ഹോസ്പിറ്റൽ.ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും അധികൃതരും സ്ഥലം സന്ദർശിച്ചു. ഐസിയുവിലുണ്ടായിരുന്ന രോഗികളെ മാറ്റുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…