ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ 4 ചാരവിമാനങ്ങള്‍ വാങ്ങി

By Web DeskFirst Published Jul 28, 2016, 4:28 AM IST
Highlights

സമുദ്രാതിര്‍ത്തി നിരീക്ഷണത്തിനായ ഇന്ത്യ നാലു ചാരവിമാനങ്ങള്‍ വാങ്ങി. ബോയിംഗ് കമ്പനിയില്‍നിന്നാണ് ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ഇന്ത്യ നാലു വിമാനങ്ങള്‍ വാങ്ങിയത്. ചൈന നാവികസേനയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടിയാകും പുതിയ ചാര വിമാനങ്ങള്‍ ഉപയോഗിക്കുകയെന്നാണ് സൂചന. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണങ്ങള്‍ക്കാടിയ എട്ടു പി-81 വിമാനങ്ങള്‍ നേരത്തെ തന്നെ ഇന്ത്യ വാങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൈനയെ നിരീക്ഷിക്കുന്നതിന് മാത്രമായി നാലു ചാര വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങിയിരിക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രതിരോധവകുപ്പ് ഒപ്പുവെച്ചത്. അടുത്ത മൂന്നു വര്‍ഷത്തേക്കാകും ഈ വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുക.

അടുത്തിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന കൂടുതല്‍ പടക്കപ്പലുകള്‍ വിന്യസിച്ചിരുന്നു. ആണവശേഷിയുള്ള കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ശ്രീലങ്കന്‍ തീരത്തേക്ക് ചൈന അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. കൂടുതല്‍ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്ത്യ സമുദ്രാതിര്‍ത്തിയില്‍ വിന്യസിക്കാനിരിക്കുകയാണ്.

click me!