കാലവര്‍ഷം ദുര്‍ബലം; ജൂണില്‍ ലഭിച്ചത് 11 ശതമാനം കുറവ് മഴ

By Web DeskFirst Published Jul 1, 2016, 6:29 AM IST
Highlights

ദില്ലി: കേരളമുൾപ്പടെ രാജ്യത്ത് കാലവർഷം ദുർബലം. ജൂണിൽ ലഭിക്കേണ്ട മഴയേക്കാൾ 11 ശതമാനം കുറവ് മഴയാണ് രാജ്യത്ത് ലഭിച്ചതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രം വ്യക്തമാക്കി. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 106 ശതമാനം അധികമഴ  ഈ വർഷം കിട്ടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ വൈകിയെത്തിയ വർഷകാലം ഒരുമാസം പിന്നിടുമ്പോൾ രാജ്യത്തെ ലഭിക്കേണ്ട മഴയുടെ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മധ്യഇന്ത്യയിലും ഉത്തരേന്ത്യയിലും ലഭിക്കേണ്ട മഴ കിട്ടിയിട്ടില്ല, എന്നാൽ കേരളം ഒഴികെ ദക്ഷണമേഖലയിൽ 26 ശതമാനം അധികമഴ കിട്ടി. കേരളത്തിൽ ലഭിക്കേണ്ട മഴയുടെ ആറ് ശതമാനം കുറവാണ് കിട്ടിയത്. വടക്ക് കിഴക്കൻ മേഖലയിൽ 28 ശതമാനവും മധേന്ത്യയിൽ 17 ശതമാനത്തിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര ഗുജറാത്ത് ഹരിയാന പഞ്ചാബ്  എന്നീ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞത് കർഷകരെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷവും കാലവർഷം കുറവായിരുന്നു. ഇത് കാർഷിക മേഖലയെ കാര്യമായി ബാധിച്ചിരുന്നു. ഈ വ‌ർഷവും മഴ കുറഞ്ഞാൽ അത് പ്രതിസന്ധി രൂക്ഷമാക്കും. അടുത്തമാസം ഈ മാസം 10ന് മുൻപ് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ പ്രവചനത്തിലാണ് ഇനി കർഷകരുടെ പ്രതീക്ഷ.

click me!