
ശ്രീനഗർ: പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെട്ടാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തോൽവി നേരിടേണ്ടി വരുമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണെന്നും പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ വിജയിക്കാനാകുമെന്ന തോന്നൽ പാർട്ടിക്ക് നഷ്ടങ്ങൾ മാത്രമേ നൽകുകയുള്ളുവെന്നും ഫാറൂഖ് പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്റ്റ്യൻ തുടങ്ങിയവയെ ഭിന്നിപ്പിച്ച് അതുവഴി തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്ള ആരോപിച്ചു. തെരഞ്ഞെടുപ്പ് ഭിന്നിപ്പിക്കുമെന്ന് ഞാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുണ്ടല്ലോ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അവർ എന്താണ് ചെയ്തതെന്ന് പറയട്ടെയെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
രണ്ടുകോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും കർഷകരുടെ അവസ്ഥയെന്താണെന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam