
രാജ്യത്തെ സാമ്പത്തിക വിപണിയില്‍നിന്ന് ലാഭമുണ്ടാക്കുന്നവര്‍ രാജ്യനിര്‍മാ ണത്തിന് മാന്യമായി സംഭാവന ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ, വലിയ നിക്ഷേപങ്ങള്‍ക്കും ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉടലെടുത്തു. ഓഹരിവിപണിയിലെ വലിയ തകര്‍ച്ചയ്ക്കും പ്രധാനമന്ത്രിയുടെ പ്രസ്താവന കാരണമായി. ഇതോടെയാണ് വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നത്.
നിക്ഷേപകര്‍ക്ക് അധിക നികുതി ചുമത്തില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam