യുഎസ് പ്രതിരോധ സാങ്കേതിക വിദ്യയുടെ 99 ശതമാനവും ഇനി ഇന്ത്യക്കും ലഭ്യമാകും

By Web DeskFirst Published Jun 26, 2016, 12:29 PM IST
Highlights

യുഎസുമായി സൈനിക സഹകരണത്തിന് കരാറിലേര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ക്കല്ലാതെ ലോകത്ത് ഇത്തരത്തില്‍ അമേരിക്ക, പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൈമാറുന്ന ഒരേ ഒരു രാജ്യമായി മാറും ഇന്ത്യ. നേരത്തെ ആഴ്ചകള്‍ക്ക് മുമ്പ് വൈറ്റ് ഹൗസില്‍ ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെ അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളിയെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് വെറുമൊരു ആലങ്കാരിക പദവി മാത്രമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഒരു ശതമാനത്തില്‍ താഴെ വരുന്ന വിവരങ്ങള്‍ മാത്രമായിരിക്കും ഇന്ത്യയ്ക്ക് ലഭ്യമാല്ലാതാവുക. എന്നാല്‍ ഇത് ഇന്ത്യക്ക് മാത്രമായി നിഷേധിക്കുന്നതല്ലെന്നും അമേരിക്കയുടെ നയമനുസരിച്ച് ലോകത്ത് മറ്റൊരു രാജ്യവുമായും പങ്ക് വെയ്ക്കാന്‍ പാടില്ലാത്തവ മാത്രമായിരിക്കും ഇത്തരത്തില്‍ തടയപ്പെടുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ഇന്ത്യ റാപിഡ് റിയാക്ഷന്‍ റിലേഷന്‍ഷിപ്പ് സെല്‍ ആരംഭിക്കും. മറ്റൊരു രാജ്യത്തിനായും ഇത്തരമൊരു സംവിധാനം നിലവിലില്ല.

click me!