
വാഷിംഗ്ടണ്‍: രാത്രി വിമാനയാത്രക്കിടെ യുവതിയെ പീഡിപ്പിച്ച ഇന്ത്യക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ. പ്രഭു രാമമൂര്‍ത്തി എന്ന 34 വയസ്സുകാരനെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് മിഷിഗന്‍ ഫെഡറൽ അതോറിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളെ മിച്ചിഗൺ കോടതി ജാമ്യമില്ലാതെ ജയിലിലടച്ചു.
സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭാര്യയ്ക്കൊപ്പം യാത്ര ചെയ്ത പ്രഭു രാമമൂര്‍ത്തി അടുത്ത സീറ്റിലെ 22 വയസ്സുളള യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍ തന്‍റെ വസ്ത്രത്തിന്‍ അഴിഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഭാര്യയ്ക്കും യുവതിക്കും നടുവിലാണ് പ്രഭു രാമമൂര്‍ത്തി ഇരുന്നത്.
ലാസ്വേഗാസിൽ നിന്നുള്ള വിമാനത്തിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുവതി ഉടൻ തന്നെ എയർ ഹോസ്റ്റസിനെ അറിയിക്കുകയും തുടർന്ന് യുവതിയ്ക്ക് സീറ്റ് മാറ്റി നൽകുകയും ചെയ്തു. സീറ്റ് മാറ്റുന്നതിനിടയിൽ എന്താണ് സംഭവിക്കുന്നത് അറിയാൻ രാമമൂർത്തിയുടെ ഭാര്യ യുവതിയുടെ അടുത്തെത്തുകയും ചെയ്തു. വിമാനം എയർപോർട്ടിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വിമാനം ലാന്‍റ് ചെയ്യാൻ 40 മിനിറ്റ് മാത്രം ശേഷിക്കെയാണ് സംഭവം യുവതിയുടെ ശ്രദ്ധയിൽപെടുന്നതും പരാതിപ്പെടുന്നതും. എന്നാൽ താൻ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ഗാഡമായ ഉറക്കത്തിലായിരുന്നുവെന്നും ഉറങ്ങിയ യുവതി തന്‍റെ മടിയില്‍ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നുവെന്നുമാണ് രാമമൂർത്തി പറയുന്നത്. മറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും ഇയാൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam