ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിക്കെതിരെ അന്വേഷണം

Published : Jul 28, 2016, 09:04 PM ISTUpdated : Oct 04, 2018, 06:42 PM IST
ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിക്കെതിരെ അന്വേഷണം

Synopsis

ഖത്തര്‍: സാമ്പത്തിക ക്രമക്കേടില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിന് ഒരുങ്ങുന്നു. 2008 - 2012 കാലത്ത് അമേരിക്കയിലെ ഹൂസറ്റണില്‍ ഇന്ത്യന്‍ നയന്ത്ര പ്രതിനിധിയായി ജോലി ചെയ്യുന്നതിനിടെ രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തി, ആവശ്യമായ അന്വേഷണം നടത്താതെ വൗച്ചറുകളില്‍ ഒപ്പു വച്ചു, ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ചുമത്തയിരിക്കുന്നു. ദില്ലിയില്‍ നിന്നുള്ള ഇംഗ്ലീഷ് ദിനപത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.

2014 ലെ ഇന്ത്യന്‍ സിഎജി റിപ്പോര്‍ട്ട് പ്രകാരം ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രണ്ട് കോടിയില്‍പ്പരം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ അന്വേഷണവുമായി ബന്ധപ്പെട്ട റഫറാണ്ടം സഞ്ജീവ് അറോറയ്ക്ക് കൈമാറിയതായും സൂചനകളുണ്ട്.

എന്നാല്‍ ഹൂസ്റ്റണിലെ തന്‍റെ പ്രവര്‍ത്തന കാലയളവില്‍ ഇത്തരമൊരു സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് സഞ്ജീവ് അറോറയുടെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ