ആ ചിത്രങ്ങള്‍ വ്യാജം; മോദിയെ പുകഴ്ത്തി നല്‍കിയ അതിര്‍ത്തി ചിത്രങ്ങള്‍ ഇസ്രയേലിന്റേതും അമേരിക്കയുടേതും

Published : Oct 11, 2018, 10:44 PM ISTUpdated : Oct 11, 2018, 10:45 PM IST
ആ ചിത്രങ്ങള്‍ വ്യാജം; മോദിയെ പുകഴ്ത്തി നല്‍കിയ അതിര്‍ത്തി ചിത്രങ്ങള്‍ ഇസ്രയേലിന്റേതും അമേരിക്കയുടേതും

Synopsis

രാജ്യാതിര്‍ത്തികളിലൂടെയുള്ള ഭീകരാക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാര്‍ തീര്‍ത്തതാണെന്ന് അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അത്യാധുനിക വേലിക്കെട്ടിന്റെ ചിത്രം വ്യാജം. ചിത്രം പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമന്ത്രിക്ക് അഭിനന്ദിച്ച് സന്ദേശങ്ങള്‍ വന്നതിന് പിന്നാലെയാണ് പ്രചരിക്കുന്ന ചിത്രങ്ങളില്‍ മിക്കവയും മറ്റു രാജ്യങ്ങളിലേതാണെന്ന് സ്ഥിരീകരണമെത്തുന്നത്. 

ദില്ലി: രാജ്യാതിര്‍ത്തികളിലൂടെയുള്ള ഭീകരാക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാര്‍ തീര്‍ത്തതാണെന്ന് അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അത്യാധുനിക വേലിക്കെട്ടിന്റെ ചിത്രം വ്യാജം. ചിത്രം പുറത്തു വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമന്ത്രിക്ക് അഭിനന്ദിച്ച് സന്ദേശങ്ങള്‍ വന്നതിന് പിന്നാലെയാണ് പ്രചരിക്കുന്ന ചിത്രങ്ങളില്‍ മിക്കവയും മറ്റു രാജ്യങ്ങളിലേതാണെന്ന് സ്ഥിരീകരണമെത്തുന്നത്. 

അത്യാധുനിക സുരക്ഷാ സംവിധാനമുള്ള രാജ്യാതിര്‍ത്തികള്‍ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവക്കപ്പെട്ടത്. ഇന്ധന വില വര്‍ധിക്കുന്നത് പ്രശ്നമല്ലെന്നും സര്‍ക്കാരിന് നേരിടുന്ന വിമര്‍ശനങ്ങളില്‍ ഒപ്പമുണ്ടെന്നും അഭിനന്ദന സന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ചിത്രങ്ങള്‍ ഇസ്രയേലിന്റേതാണെന്ന് സ്ഥിരീകരണമെത്തുന്നത്. രാജ്യാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഭൂമിക്കടിയിലൂടെയും ജലത്തിനടിയിലൂടെയു സെന്‍സര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

നാലു ചിത്രങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് എന്ന പേരില്‍ വന്നത്.

ഇതില്‍ ഒരെണ്ണം ഇസ്രയേല്‍ ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നുള്ളതാണ്.

മറ്റൊരു ചിത്രം അലാസ്കയില്‍ നിന്നുള്ളതാണ്.

മറ്റൊരു ചിത്രം അതിര്‍ത്തിയില്‍ നിന്നുള്ളതേ അല്ല. 2013ല്‍ ഒരു ഫോട്ടോഗ്രാഫി പ്രൊജക്ടിനായി ചെയ്ത ചിത്രമാണ് മൂന്നാമത്തേത്.

നാലാമത്തെ ചിത്രം മാത്രമാണ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നുള്ളത്. അതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രവും. 

ഫേസ്ബുക്കിലൂടെയാണ് ചിത്രം പ്രചരിച്ചത്.വ്യാജചിത്രങ്ങള്‍ വിശ്വസിച്ച് നിരലധിയാളുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള നീക്കത്തിന് അഭിനന്ദനം അര്‍പ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം