
നോര്‍ത്ത് ഇലിനോയ്: തെലുങ്ക് നടിമാരെ കെണിയില്‍പ്പെടുത്തി അമേരിക്കയില്‍ വേശ്യാവൃത്തിക്ക് നിർബന്ധിച്ച ഇന്ത്യക്കാരായ ദന്പതിമാർ അറസ്റ്റില്‍. തെലുങ്ക് അസോസിയേഷനുകളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി ലൈംഗികവൃത്തിക്ക് ഉപയോഗിച്ചുവെന്നാണ് കേസ്.
തെലുങ്ക് സിനിമയില്‍ ഏജന്‍റായി പ്രവര്‍ത്തിച്ചിരുന്ന കിഷന്‍ മുതുഗുമുഡി, ഭാര്യ ചന്ദ്രകല പൂര്‍ണിമ എന്നിവരാണ് അമേരിക്കയിലെ നോര്‍ത്ത് ഇലിനോയി പൊലീസിന്റെ പിടിയിലായത്. അഞ്ച് തെലുങ്കു നടികളെ ഇവര്‍ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതായി കോടതിയില്‍ നല്‍കിയ പ്രഥാമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 20 ന് സതോണ്‍ കാലിഫോര്‍ണിയയില്‍ തെലുങ്ക് അസോസിയേഷന്‍റെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു നടി ,രണ്ട് ദിവസത്തിന് ശേഷം ഷിക്കാഗോയില്‍ എത്തിയപ്പോള്‍ ഇമിഗ്രേഷന്‍ വകപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസിന് തുന്പ് ലഭിച്ചത്.
നോര്‍ത്ത് അമേരിക്കന്‍ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഷിക്കാഗോയില്‍ എത്തിയതെന്നായിരുന്നു നടി മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ മനസ്സിലായി.ഇതോടയൊണ് നടി സത്യം വെളിപ്പെടുത്തിയത്. കിഷനും ചന്ദ്രകലയും സമ്മേളനത്തിനെന്ന പേരിലാണ് അമേരിക്കയില്‍ കൊണ്ടു വന്നതെന്നും പിന്നീട് പാസ്പോര്‍ട്ട് പിടിച്ചു വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിര്‍ബബന്ധിക്കുകയായിരുന്നുവെന്നും നടി മൊഴി നല്‍കി. തുടര്‍ന്ന് ദന്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് നടിമാരെ ഇത്തരത്തില്‍ ചൂഷണം ചെയ്തതായി കണ്ടെത്തി .
ഇടപാടുകാരുമായി ഇവര്‍ സംസാരിച്ചതിനും മൂവായിരം രൂപ ഡോളര്‍ വരെ ഒരോരുത്തരില്‍ നിന്ന് വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ദന്പതികള്‍ ഇപ്പോള്‍ ജയിലിലാണ്. ഈ റാക്കറ്റ് തന്നേയുംഇതിനായി ബന്ധപ്പെട്ടിരുന്നതായി തെലുങ്കു നടി ശ്രീ റെഡ്ഡി വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam