ശമ്പളമില്ലാതെ യുഎഇയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് എംബസി ഭക്ഷണമെത്തിച്ചു

Published : Sep 02, 2016, 05:38 PM ISTUpdated : Oct 05, 2018, 01:37 AM IST
ശമ്പളമില്ലാതെ യുഎഇയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് എംബസി ഭക്ഷണമെത്തിച്ചു

Synopsis

ദിവസങ്ങള്‍ക്കുശേഷം ഭക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു എമിറേറ്റ്സ് എന്‍ജിനിയറിംഗ് ലേബര്‍കാംപിലെ തൊഴിലാളികള്‍. ഇന്ന് രാവിലെയാണ് അരിയും പച്ചക്കറിയുമടക്കം ഭക്ഷണത്തിനു വേണ്ട സാധനങ്ങള്‍ ഇന്തക്യന്‍ എംബസി ക്യാമ്പിലെത്തിച്ചത്. അടുക്കള പഴയതുപോലെ സജീവമായി. ശമ്പളവും ഭക്ഷണവും എന്നതായിരുന്നു 35 മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിലൊന്നാണ് പരിഹരിക്കപ്പെട്ടത്.  ശമ്പളകുടിശ്ശിക കമ്പനി ഉടമകളില്‍ നിന്ന് ലഭ്യമാക്കി കോണ്‍സുലേറ്റിന്റെ ചെലവില്‍ നാട്ടിലെത്തിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സന്തോഷം ഇവര്‍ മറച്ചുവച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്  എംബസിക്കു പുറമെ വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും സഹായ ഹസ്തവുമായി ഇന്ന് കാംപിലെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
'ലാലുവിന്റെ അമ്മ മടങ്ങി'; കരുതലോർമകളിൽ കണ്ണീരണിഞ്ഞ് സുഹൃത്തുക്കൾ; ശാന്തകുമാരിയ‌മ്മയ്ക്ക് അന്ത്യാജ്ഞലി, സംസ്കാരം പൂര്‍ത്തിയായി