നഴ്‌സ് റിക്രൂട്ടിംഗ് ഏജന്‍സികളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി

Web Desk |  
Published : Aug 11, 2016, 06:53 PM ISTUpdated : Oct 04, 2018, 05:18 PM IST
നഴ്‌സ് റിക്രൂട്ടിംഗ് ഏജന്‍സികളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി

Synopsis

കേരള സര്‍ക്കാറിന് കീഴിലുള്ള നോര്‍ക്ക റൂട്‌സ് അടക്കം അഞ്ച് ഏജന്‍സികള്‍ക്കാണ് ഇന്ത്യയില്‍ നിന്നും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് അനുമതി നല്‍കിയത്. നോര്‍ക്ക റൂട്ട്‌സിന് പുറമെ തിരുവനന്തപുരം ആസ്ഥാനമായ ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന് കമ്പനിക്കും അംഗീകാരം ലഭിച്ചു. ചെന്നൈ കേന്ദ്രമായുള്ള ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, തെലങ്കാന ആസ്ഥാനമായുള്ള തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് മറ്റു ഏജന്‍സികള്‍. യുപി, തെലങ്കാന കമ്പനികള്‍ ആദ്യമായാണ് റിക്രൂട്ട്‌മെന്റ് അനുമതി നേടുന്നത്. മറ്റ് മൂന്ന് കമ്പനികളും ഈ വര്‍ഷം ആഗസ്റ്റ് നാലു മുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലിക്കെത്തുന്ന നഴ്‌സുമാര്‍ നേരിടുന്ന ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ വര്‍ഷം മുതലാണ് ഇ - മൈഗ്രന്റ് സിസ്റ്റം വഴി ആക്കിയിരുന്നു. റിക്രൂട്ട്‌മെന്റ് സുതാര്യമാക്കുന്നതിന് ഇത് ഏറെ സഹായകമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്
പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്