സൗദിയില്‍ വിരലടയാളം ദുരുപയോഗം ചെയ്യുന്നവര്‍ക്ക കടുത്ത ശിക്ഷ

Web Desk |  
Published : Aug 11, 2016, 06:49 PM ISTUpdated : Oct 05, 2018, 12:12 AM IST
സൗദിയില്‍ വിരലടയാളം ദുരുപയോഗം ചെയ്യുന്നവര്‍ക്ക കടുത്ത ശിക്ഷ

Synopsis

കച്ചവട ഉദ്ദേശത്തോടെ വിരലടയാളം നല്‍കി മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ഡാറ്റ കണക്ഷനുകളും സമ്പാദിക്കുന്നവര്‍ക്കെതിരേയും നടപടി സ്വകീകരിക്കുമെന്ന് അതോറിറ്റിയുടെ മുന്നറിയിപ്പ്.

ചില മൊബൈല്‍ ഫോണ്‍ കണക്ഷന്‍ സെന്ററുകളില്‍ ഇടപാടുകാരുടെ വിരലടയാളം   ഉപയോഗിച്ചു മറ്റുള്ളവര്‍ക്ക് മൊബൈല്‍ കണക്ഷനുകള്‍ വില്‍പന നടത്തുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദി ടെലികോം അതോറിറ്റിയുടെ ഈ മുന്നറിയിപ്പ്. പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വില്‍പന നടത്തുന്നതിനു ചിലര്‍ സോഷില്‍ മീഡിയ വഴി പരസ്യം ചെയ്യുന്നതു ശ്രദ്ദയില്‍ പെട്ടിട്ടുണ്ട്. കച്ചവട ഉദ്ദേശത്തോടെ വിരലടയാളം നല്‍കി മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ഡാറ്റ കണക്ഷനുകളും സമ്പാദിക്കുന്നവര്‍ക്കെതിരേയും നടപടി സ്വകീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ജനുവരി 21 നാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കു വിരലടയാളം നിര്‍ബന്ധമാക്കിയത്. ആരുടെ ഇഖാമ ഉപയോഗിച്ചാണോ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തതു അവര്‍ക്കായിരിക്കും ആ ഇഖാമ നമ്പറിലുള്ള മുഴുവന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്റെയും പൂര്‍ണ ഉത്തരവാദിത്വമെന്നും ടെലികോം അതോറിറ്റി വ്യക്തമാക്കി.

അതിനാല്‍ മറ്റാരെങ്കിലും തങ്ങളുടെ പേരില്‍ കണക്ഷനുകള്‍ എടുത്തിട്ടില്ലെന്നു ഉറപ്പാക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. സവ വരിക്കാര്‍ 9988 എന്ന നമ്പറിലും, മൊബൈിലി വരിക്കാര്‍ 616166 എന്ന നമ്പറിലും സൈന്‍ വരിക്കാര്‍ 700123 എന്ന നമ്പറിലേക്കും സന്ദേശം അയച്ചാല്‍ സ്വന്തം പേരിലുള്ള ഫോണ്‍ കണക്ഷനുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്