മുംബൈ സ്വദേശിയെ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

Published : May 21, 2017, 06:43 PM ISTUpdated : Oct 05, 2018, 03:04 AM IST
മുംബൈ സ്വദേശിയെ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

കറാച്ചി: മതിയായ യാത്രരേഖകള്‍ ഇല്ലെന്നാരോപിച്ച് മുംബൈ സ്വദേശിയെ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക് വിദേശ നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ഷെയ്ഖ് നബിയെ അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയുടെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ നേര്‍ക്കുനേര്‍ വന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.

മതിയായ യാത്ര രേഖകള്‍ ഇല്ലത്തതിനാണ് ഈ മാസം 19ന് ഇസ്ലാമാബാദില്‍ വച്ച് മുംബൈ സ്വദേശി ഷെയ്ഖ് നബിയെ അറസ്റ്റ് ചെയ്തതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കാതെയായിരുന്നു അറസ്റ്റ് . 1946 പാക് വിദേശ നിയമത്തിലെ പതിനാലം വകുപ്പ്  അനുസരിച്ച് കുറ്റം ചുമത്തിയ  ഷെയ്ഖ് നബിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതിനിടെ ജമ്മു കശ്‍മീരിലെ കുപ വാര ജില്ലയിലെ നൗഗാം മേഖലയില്‍ ഭീകര വാദികള്‍ നുഴഞ്ഞു കയരിയെന്ന രഹസ്യ വിവരത്തിന്‍റെ 12 മണിക്കൂറായി നടത്തിയ തെരച്ചിനൊടുവിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കും ജീവന്‍ നഷ്‌ടമായി. ഭീകരരുടെ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗോവയുടെ സ്വന്തം കാർട്ടൂണിസ്റ്റ്; മനം കവരുന്ന വരകൾ, സഞ്ചാരികൾക്ക് കാണാം മരിയോ മിറാൻഡയുടെ കലാലോകം
രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും ദില്ലിയിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്, കെസി പങ്കെടുക്കില്ല