യുഎസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം മൂന്നിരട്ടിയായി

By Web TeamFirst Published Sep 29, 2018, 9:37 PM IST
Highlights

കൃത്രിമ പരാതികളുമായി എത്തുന്ന സാമ്പത്തിക കുടിയേറ്റക്കാരാണ് അധികവും. ഇത്തരം തട്ടിപ്പുകാരുടെ സംഖ്യ വർധിക്കുന്നത് സത്യസന്ധമായ കേസുകൾ പോലും തള്ളിപ്പോകാൻ ഇടയാക്കിയേക്കും

വാഷിങ്ടണ്‍: അനധികൃതമായി യുഎസിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി)യാണ് ഇത് വ്യക്തമാക്കിയത്. ഓരോ ആളിനും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു സംഘങ്ങൾക്കു നൽകിയാണ് ഇവര്‍ മെക്സിക്കോ അതിർത്തിയിലൂടെ ഇന്ത്യക്കാര്‍ എത്തുന്നതെന്ന് സിബിപി വക്താവ് സൽവദോർ സമോറ വ്യക്തമാക്കി.

 കൃത്രിമ പരാതികളുമായി എത്തുന്ന സാമ്പത്തിക കുടിയേറ്റക്കാരാണ് അധികവും. ഇത്തരം തട്ടിപ്പുകാരുടെ സംഖ്യ വർധിക്കുന്നത് സത്യസന്ധമായ കേസുകൾ പോലും തള്ളിപ്പോകാൻ ഇടയാക്കിയേക്കുമെന്നും ഒരു അഭിമുഖത്തിൽ സമോറ പറഞ്ഞു. 

2017ൽ 3,162 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിൽ പ്രവേശിച്ചതിന് അറസ്റ്റിലായെങ്കിൽ ഈ വർഷം ഇതുവരെയായി 9000ത്തിലധികം പേർ പിടിയിലായിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകൾ. ന്യായമായ കാരണങ്ങൾ നിരത്തിയാണ് ഇവരിൽ പലരും അഭയത്തിനായി അപേക്ഷിക്കുന്നത്. എന്നാൽ ന്യായമായ കാരണങ്ങൾ നിരത്തിയാണ് ഇവരിൽ പലരും അഭയത്തിനായി അപേക്ഷിക്കുന്നത് എന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ പറയുന്നു.

ഉയർന്ന ജാതിയിൽനിന്നു വിവാഹം കഴിച്ചതിനെ തുടർന്ന് വധ ഭീഷണി നേരിടുന്ന താഴ്ന്ന ജാതിക്കാർ മുതൽ രാഷ്ട്രീയമായി വേട്ടയാടുന്നു പരാതിപ്പെടുന്ന സിഖുകാർ വരെ ഇത്തരത്തിൽ യുഎസിൽ അഭയം തേടുന്ന ഇന്ത്യക്കാരിൽ ഉൾപ്പെടും. 2012–17 കാലഘട്ടത്തിൽ യുഎസിൽ അഭയം തേടിയ ഇന്ത്യക്കാരിൽ 42.2 ശതമാനം പേരുടെയും അപേക്ഷ തള്ളപ്പെട്ടിരുന്നു. 

click me!