'സന്തോഷമായിരിക്കൂ'; നൊന്ത് പെറ്റ കുഞ്ഞിനെ സങ്കടമടക്കി യാത്രയാക്കുന്ന അമ്മ- വീഡിയോ

Published : Sep 29, 2018, 07:20 PM IST
'സന്തോഷമായിരിക്കൂ'; നൊന്ത് പെറ്റ കുഞ്ഞിനെ സങ്കടമടക്കി യാത്രയാക്കുന്ന അമ്മ- വീഡിയോ

Synopsis

തൻ്റെ കുഞ്ഞിനെ മറ്റൊരു ഉടമസ്ഥൻ കൂട്ടികൊണ്ട് പോകുമ്പോൾ ഒന്ന് വന്ന് തലോടുകയും പിന്നീട് തിരിഞ്ഞ് പോലും നോക്കാതെ നടന്നു നീങ്ങുകയും ചെയ്യുന്ന നായ  ഏവരുടെയും കണ്ണു നിറയിച്ചിരിക്കുകയാണ്. ചൈനയിലെ ഹെനാനിൽനിന്നുമാണ് ഈ വാൽസല്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. 

ചൈന: നൊന്ത് പെറ്റ കുഞ്ഞിനെ മറ്റൊരാൾ തന്നിൽനിന്നും പറിച്ചെടുത്ത് കൊണ്ടു പോകുമ്പോൾ സങ്കടമടക്കി അതിനെ യാത്രയാക്കുന്ന കാഴ്ച്ച ഏതൊരാളെയും വേദനിപ്പിക്കും. അത്തരമൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. തൻ്റെ കുഞ്ഞിനെ മറ്റൊരു ഉടമസ്ഥൻ കൂട്ടികൊണ്ട് പോകുമ്പോൾ ഒന്ന് വന്ന് തലോടുകയും പിന്നീട് തിരിഞ്ഞ് പോലും നോക്കാതെ നടന്നു നീങ്ങുകയും ചെയ്യുന്ന നായ  ഏവരുടെയും കണ്ണു നിറയിച്ചിരിക്കുകയാണ്. ചൈനയിലെ ഹെനാനിൽനിന്നുമാണ് ഈ വാൽസല്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

തൻ്റെ കുഞ്ഞിനെ മറ്റൊരു ഉടമസ്ഥൻ വന്ന് കൂട്ടിക്കൊണ്ടു പോകുമ്പോൾ ദൂരെനിന്നും നായ കുഞ്ഞിനെ നോക്കി നിൽക്കുന്നു. പിന്നീട് ഉടമസ്ഥ നായയെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ നായ ഓടി അതിന്റെ അടുത്തെത്തുന്നു. ഉടമസ്ഥ നായ്കുട്ടിയെ അമ്മയുടെ അടുത്തേക്ക് അടുപ്പിക്കുന്നു. വാൽസല്യത്തോടെ നാവുകൊണ്ട് തന്റെ കുഞ്ഞിനെ തലോടുന്നു. പിന്നീട് മൃദുമായി ചുംബിച്ചതിനുശേഷം നിശബ്ദയായി തിരിച്ച് പോകുകയും ചെയ്യുന്നു. ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെയാണ് ആ മടക്ക യാത്ര.

തെരുവിൽ കഴിയുകയായിരുന്ന നായയും കുഞ്ഞുങ്ങളും. കുഞ്ഞിനെ കണ്ടിഷ്ടപ്പെട്ടിടാകണം യുവതി അതിനെ വളർത്താനായി കൊണ്ടുപോകാൻ തീരുമാനിച്ചത്. മനുഷ്യനായാലും മൃഗമായാലും അമ്മയുടെ സ്നേഹത്തിന്റെ ആഴം ഒരുപോലെയാണ്. അമ്മയുടെ സ്നേഹത്തിന്റെ വിലയറിയുന്നവർക്ക് ചെറിയൊരു നീറ്റലോടയല്ലാതെ ഈ വീഡിയോ കാണാനാകില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സിൻക്രണസ് ഫയർ വെതർ', വരണ്ട കാറ്റുള്ള ദിവസങ്ങൾ കൂടുന്നു, വരുന്നത് കാട്ടുതീ ഭീഷണിയുടെ നാളുകൾ, മനുഷ്യൻ മാറിയില്ലെങ്കിൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
2025ൽ കാനഡ പുറത്താക്കിയത് 2500 ഇന്ത്യക്കാരെ, കുടിയേറ്റ നിയന്ത്രണം കടുക്കും, ഇനിയും ഇന്ത്യക്കാരെ പുറത്താക്കുമെന്ന് റിപ്പോർട്ട്