
വാഷിംങ്ടണ്‍: അമേരിക്കയില്‍ വിവാദ കൊടുംങ്കാറ്റ് ഉയര്‍ത്തുന്ന നീലചിത്രനായികയുടെ പുസ്തകം വരുന്ന ചൊവ്വാഴ്ച പുറത്തിറങ്ങും. ട്രംപുമായുള്ള കിടപ്പറബന്ധം തൃപ്തി നല്‍കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ തിടുക്കവും അവയവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വരെ പുസ്തകത്തിലുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
2006 ല്‍ നവേഡയില്‍ വെച്ച് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പിന്നാലെ ആയിരുന്നു താനും ഡൊണാല്‍ഡ് ട്രംപും കണ്ടത് എന്നാണ് ദാനിയേല്‍സ് പുസ്തകത്തില്‍ പറയുന്നത്. കിടപ്പറയിലേക്ക് കടക്കും മുമ്പ് ഭാര്യയുടെ ചിത്രം ട്രംപ് മെലാനിയെ കാണിച്ചു. അതിന് ശേഷം ഹോട്ടല്‍ മുറിയില്‍ നടന്ന സംഭാഷണവും അതേപടി ദാനിയേല്‍സ് കുറിച്ചിട്ടുണ്ട്.
വിവാഹിതന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്നോടൊപ്പം കഴിഞ്ഞാല്‍ ഭാര്യ ഭാര്യ എന്തു വിചാരിക്കും എന്ന ചോദ്യത്തിന് അത് കാര്യമാക്കേണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. അത് വല്യ കാര്യമല്ലെന്നും ഞങ്ങള്‍ വെവ്വേറെ മുറിയിലാണ് കിടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
അതിന് ശേഷം മറ്റൊരു ഫോട്ടോ തിടുക്കത്തില്‍ എടുത്ത് മകനെക്കണ്ടോ എന്ന് പറഞ്ഞ് കാട്ടി. നാലുമാസം പ്രായമുള്ള മകന്‍ ബാരനെ എടുത്തുകൊണ്ട് മെലാനിയ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കിടക്കും മുമ്പായി തന്‍റെ ജോലിയെക്കുറിച്ചും നീലച്ചിത്രരംഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു.
സീനിന് എത്ര രൂപ പ്രതിഫലം കിട്ടുമെന്നും മറ്റും ചോദിച്ചറിഞ്ഞു. ട്രംപിന്റെ അവയവത്തെ കൂണിന്റെ ആകൃതിയിലുള്ള അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോഡ് സ്റ്റൂളിനോടാണ് ദാനിയേല്‍സ് പുസ്തകത്തില്‍ ഉപമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ട്രംപുമായുള്ള കിടപ്പറബന്ധം ഒട്ടും തൃപ്തി തരാത്തതും വെറുക്കുന്നതുമായിരുന്നെന്നും അവര്‍ പറഞ്ഞു. പിന്നീട് 2007 ല്‍ ട്രംപിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഹിലാരി ക്‌ളിന്റണുമായുള്ള ഒരു ഫോണ്‍കോളിലായിരുന്നെന്നും ദാനിയേല്‍സ് പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam